കൊറോണ; വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമോ; പഠനവുമായി റഷ്യന്‍ ഗവേഷകര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ; വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമോ; പഠനവുമായി റഷ്യന്‍ ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 12:50 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: മുലപ്പാലിലുള്ള പ്രോട്ടീനുകള്‍ക്ക് കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷി ഉണ്ടായേക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ കുട്ടികളിലെ രോഗപ്രതിരോധ ശേഷി സംവിധാനത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തിയത്. നവജാത ശിശുക്കളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗബാധ കുറവാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഈ വിഷയത്തില്‍ ഗവേഷണം നടത്തി കൊറോണക്കെതിരെ മരുന്ന് വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.

റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗമാണ് ഗവേഷണങ്ങള്‍ നടത്തുന്നത്. മുലപ്പാലിലെ ലാക്ടോഫെറിന്‍ എന്ന പ്രോട്ടീനാണ് നവജാത ശിശുക്കളെ രോഗബാധ ഉണ്ടാകുന്നതില്‍ നിന്നും സംരക്ഷിക്കുന്നത്. നവജാത ശിശുക്കളില്‍ രോഗപ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഈ പ്രോട്ടീനാണ് വൈറസ് ബാധയില്‍ നിന്നും ബാക്ടീരിയകളുടെ ആക്രമണങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ലാക്ടോഫെറിന്‍ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന പ്രോട്ടീനാണ്. മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രോട്ടീനെ അടിസ്ഥാനമാക്കി മരുന്ന് വികസിപ്പിക്കാനാണ് ഗവേഷകരുടെ ലക്ഷ്യം.

മനുഷ്യരുടേതിന് സമാനമായി ആട്ടിന്‍ പാലില്‍ നിന്നും ജനിതക പരിഷ്‌ക്കരണം നടത്തിയ പ്രോട്ടീന്‍ നേരത്തെ റഷ്യന്‍ ഗവേഷകര്‍ വികസിപ്പിച്ചിരുന്നു. നിയോലാക്ടോഫെറിന്‍ എന്ന് ഗവേഷകര്‍ ഇതിന് പേരും നല്‍കിയിരുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവ പ്രതിരോധിക്കാനുള്ള കഴിവ് നിയോലാക്ടോഫെറിന് ഉണ്ട്. റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി തുടങ്ങിയ വൈറസുകളുടെ പ്രവര്‍ത്തനത്തെ തടയാനുള്ള കഴിവ് ഇതിനുണ്ടെന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ആധുനിക ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരികളായ സുപ്പര്‍ ബഗ്ഗുകളെ പോലും പ്രതിരോധിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. നിയോലാേക്ടാഫെറിന്റെ ഈ ശേഷി കൊറോണ വൈറസിനെതിരെ ഉപയോഗിക്കാമോയെന്ന ഗവേഷണത്തിലാണ് ഗവേഷകര്‍. കോശങ്ങള്‍ക്കുള്ളിലേക്ക് കടന്നു കയറി പ്രത്യുത്പാദനം നടത്താനുള്ള വൈറസിന്റെ ശ്രമങ്ങളെ ഈ പ്രോട്ടീന്‍ തടയുമെന്നാണ് ഗവേഷകരുടെ നിഗമനം. ഇതിനെ മരുന്നാക്കി ഉപയോഗിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷക സംഘം. ഇതിനായി കൂടുതര്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.

Tags: Health
ShareTweetSendShare

More News from this section

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Latest News

കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies