തിരുവനന്തപുരം മുട്ടട സ്വദേശി ഷാർജയിൽ കൊറോണ ബാധിച്ചു മരിച്ചു. ഷാർജ ആർട്ട് ഫൗണ്ടേഷൻ ജീവനക്കാരൻ അശ്വനി കുമാറാണ് മരിച്ചത്.45 വയസായിരുന്നു.കോറോണയുടെ ലക്ഷണങ്ങളെ തുടർന്ന് ഷാർജ കുവൈത്തി ആശുപതിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം യു.എ.ഇയിൽ സംസ്കരിക്കും.ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 129 ആയി.