ന്യൂഡല്‍ഹി: വിവാദ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ ഗൂഗിളിന്റെ ശ്രമം. ഇതിന്റെ ഭാഗമായി 7 മില്യന്‍ നെഗറ്റീവ് റിവ്യൂസാണ് ഗൂഗിള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ടിക് ടോക്കിന്റെ റേറ്റിംഗില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
മെയ് 20 വരെയുള്ള കണക്കുകള്‍ പ്രകാരം 1.3 സ്റ്റാറുകള്‍ മാത്രമായിരുന്നു ആപ്പിന്റെ റേറ്റിംഗ്. എന്നാല്‍ മെയ് 28ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 4.4 സ്റ്റാറായി ഉയര്‍ന്നിരിക്കുകയാണ്. നിരവധി ആളുകളാണ് കുറ്റകൃത്യങ്ങള്‍ ചിത്രീകരിച്ച് ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഇതോടെ റേറ്റിംഗിലും വലിയ കുറവ് ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഗൂഗിള്‍ തന്നെ നേരിട്ട് ചൈനീസ് ആപ്പിന്റെ രക്ഷക്കെത്തിയിരിക്കുകയാണ്.
മെയ് 20ന് പ്ലേ സ്റ്റോറില്‍ 27,606,482 റിവ്യൂസാണ് ടിക് ടോക്കിനുണ്ടായിരുന്നത്. എന്നാല്‍, മെയ് 28 ആയപ്പോള്‍ ഇത് 20,356,083 ആയി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, ഡാറ്റ അനലിസ്റ്റായ നൊബേര്‍ട്ട് എലീക്സ് എന്നയാളും സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു. ഒറ്റ രാത്രി കൊണ്ട് ടിക് ടോക്കിന്റെ റേറ്റിംഗ് 1.2ല്‍ നിന്നും 1.6ലേക്ക് ഉയര്‍ന്നത് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.