റിയാദ്: 3531 പേര് രാജ്യത്ത് പുതുതായി സുഖംപ്രാപിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 54553 കടന്നത് ആശ്വാസകരമാണ്.
1644 പുതിയ കൊറോണ വൈറസ് കേസുകളും 16 മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തത്തോടെ ആകെ അസുഖബാധിതരുടെ എണ്ണം 80185ഉം മരണസംഖ്യ 441 ഉം കടന്നതായും ആരോഗ്യമന്ത്രാലയം
വ്യക്തമാക്കി.
പുതിയ കേസുകളിൽ 611 റിയാദിലും 360 ജിദ്ദയിലും 148 മക്കയിലും 101 എണ്ണം ദമ്മത്തിലും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.