വാഷിംഗ്ടണ്‍: ഒരു പരിശീലനവും നല്കിയില്ലെങ്കിലും നിങ്ങളുടെ അരുമ വളര്‍ത്തുനായകള്‍ ഏതു അപകട ഘട്ടങ്ങളിലും നിങ്ങളുടെ രക്ഷകരാകുമെന്ന് പഠനം. അമേരിക്കയിലെ എ.എസ്.യു കാനന്‍ സയന്‍സ് പഠനകേന്ദ്രത്തിന്റേതാണ് കണ്ടെത്തല്‍. നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ പ്രത്യേകിച്ച് നായകള്‍ അപകടത്തിലാവുന്ന യജമാനന്മാരെ രക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കുമെന്നാണ് കണ്ടെത്തല്‍.
‘ ഇതൊരു അപൂര്‍വ്വതയാണ്. സാധാരണനിലയില്‍ ഒരാളെ ഒരു നായ രക്ഷിക്കുന്നു എന്നതില്‍ വലിയ പ്രത്യേകത നമുക്ക് അനുഭവപ്പെടില്ലായിരിക്കാം. എന്തുകൊണ്ട് അവയ്ക്ക് അങ്ങിനെ ചെയ്യാന്‍ തോന്നുന്നു എന്നതാണ് പഠനവിധേയമാക്കിയത്.’ അരിസോണ സര്‍വകാലാ ശാലയിലെ മന:ശാസ്ത്രവിഭാഗം ഗവേഷകന് ജോഷ്വ വാന്‍ ബര്‍ഗ് പറഞ്ഞു.
അറുപതിലധികം വളര്‍ത്തു നായകളെ നിരീക്ഷിച്ച ഗവേഷണ പഠനത്തിലാണ് അവയുടെ രക്ഷാപ്രവര്‍ത്തന ക്ഷമത മനസ്സിലാക്കിയത്. സ്വന്തം യജമാനന്മാര്ക്ക് എന്ത് അപകടം സംഭവിക്കും എന്ന മുന്ധാരണയുള്ളപോലെ നായകള്‍ പെരുമാറുന്നതായാണ് പഠനം തെളിയിച്ചത്. വീട്ടിനകത്ത് സ്വന്തം മക്കളെപോലെ വളര്‍ത്തുന്ന നായകളാണ് എല്ലാം എന്നതും പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്റെ ഭാഗമായി ഒരിക്കല്‍ നായയേയും ഉടമസ്ഥനേയും ഒരു പ്രത്യേക മുറിയില്‍ വിട്ടു. പിന്നീട് നായക്ക് തുറക്കാന്‍ പാകത്തിനുള്ള വാതിലുള്ള ഒരു പെട്ടിയില്‍ കിടന്ന യജമാനന്റെ നിലവിളി കേട്ട് നായ വാതില്‍ തള്ളിത്തുറന്ന് രക്ഷിക്കുന്നതുമായ അനുഭവവും ജോഷ്വ ചൂണ്ടിക്കാട്ടി.
യജമാന്മാരേക്കൊണ്ട് നായയുടെ പേര് വിളിപ്പിച്ചിരുന്നില്ല. മറിച്ച് അപകടംപറ്റി കിടക്കുമ്പോള്‍ പുറപ്പെടുവിക്കാറുള്ള പോലുള്ള ശബ്ദം ഉണ്ടാക്കാനാണ് പറഞ്ഞത്. സ്വന്തം യജമാനന്റെ ശബ്ദം നായ തിരിച്ചറിയുന്നു എന്നതാണ് കണ്ടെത്തിയത്. സാഹചര്യത്തിന്റെ ഗൗരവം പരീക്ഷണവിധേയമാക്കിയതില് മൂന്നിലൊന്ന് ശതമാനം നായകളും അത് തിരിച്ചറിഞ്ഞു. ഒരേ സമയം യജമാനന്റെ ദയനീയ ശബ്ദം കേള്‍പ്പിക്കുകയും നായക്ക് മുന്നില്‍ ഇഷ്ടഭക്ഷണം വച്ചു കൊടുക്കുകയും ചെയ്തു. ഭക്ഷണത്തെപോലും ഉപേക്ഷിച്ചാണ് 60ല്‍ 20 നായകള്‍ ആദ്യം യജമാനനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നും ജോഷ്വ പറഞ്ഞു.