കേരള പൊലീസിന്റെ അഭിമാനതാരങ്ങൾ ; ചാക്കോയും ഷറഫലിയും ഇന്ന് വിരമിക്കുന്നു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള പൊലീസിന്റെ അഭിമാനതാരങ്ങൾ ; ചാക്കോയും ഷറഫലിയും ഇന്ന് വിരമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2020, 12:01 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളിന് താരങ്ങളെ നിരന്തരം സമ്മാനിച്ചിരുന്ന കേരള പോലീസിന്റെ അഭിമാന താരങ്ങളായ രണ്ടു പേര്‍ ഇന്ന് ജോലിയില്‍ നിന്നും വിരമിക്കുന്നു. പോലീസിനായി ഗോള്‍വല കാത്ത കെ.ടി.ചാക്കോയും റൈറ്റ് വിംഗ് ബാക്ക് യു.ഷറഫലിയുമാണ് ഇന്ന് പോലീസ് സേനയിലെ സേവനകാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നത്.36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് യു.ഷറഫലി മലപ്പുറം കോട്ടയ്‌ക്കല്‍ റാപ്പിഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെ കമാന്‍ഡന്റ് എന്ന പദവിയിൽ നിന്ന് വിരമിക്കുന്നത്. കെ.ടി.ചാക്കോ കെ.എ.പി. കുട്ടിക്കാനം ബറ്റാലിയന്റെ കമാന്റന്റായാണ് വിരമിക്കുന്നത്.

1984ല്‍ പോലീസില്‍ ചേര്‍ന്ന ഷറഫലി ചെറുപ്പം മുതലേ പ്രാദേശിക തലത്തില്‍തന്നെ സെവന്‍സ് ഫുട്‌ബോള്‍ താരമായി തിളങ്ങിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞയുടനെയാണ് പോലീസില്‍ കിട്ടിയത്. ചാക്കോയുടെ കാര്യം ഏറെ വ്യത്യസ്തമായിരുന്നു. കായികതാരങ്ങളെ പോലീസില്‍ നേരിട്ട് എടുക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ ചാക്കോയ്‌ക്ക് സാധിച്ചിരുന്നില്ല. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ പ്രീഡിഗ്രിക്കാലത്ത് എം.ജി. സര്‍വകാലാശാലയുടെ ഗോളിയായി ശ്രദ്ധനേടിയതോടെ പോലീസ് ചാക്കോയ്‌ക്ക് വേണ്ടി മാത്രം ട്രയല്‍സ് നടത്തിയെന്നതും ചരിത്രമായി.

1987 മുതല്‍ ഇരുവരും കേരളത്തിനായി ഒന്നിച്ചു കളിച്ചുതുടങ്ങി. സന്തോഷ് ട്രോഫിയിലും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും നെഹ്‌റുകപ്പിലും ശ്രീലങ്കയില്‍ നടന്ന പ്രസിഡന്‍സ് കപ്പിലും ഇന്ത്യക്കായി ജഴ്‌സിയണിഞ്ഞു. സാഫ് കപ്പ് മുതല്‍ ഫെഡറേഷന്‍ കപ്പ് വരെ കിരീടം നേടിയ ടീമില്‍ ഷറഫലി ടീമിന്റെ ഭാഗമായിരുന്നു . 1993ലെ സൂപ്പര്‍സോക്കര്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഷറഫലി തിളങ്ങി. ചാക്കോ 8 തവണ കേരള സന്തോഷ് ട്രോഫി ടീമിന്റെ വലകാത്തു. കേരളത്തിലെ എല്ലാ കിരീടങ്ങളും പോലീസിന്റെ താരം എന്ന നിലയില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ള താരമാണ് ചാക്കോ.

Tags: KERALA FOOTBALL
Share
Tweet
SendShare

More News from this section

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies