ഏകത സംഗീത സഭയുടെ ഡിജിറ്റൽ ഫോർമാറ്റായ ശ്രുതി മണ്ഡപം ഫേസ്ബുക് പേജിന്റെ ഉത്ഘാടനം വെള്ളിയാഴ്ച, മെയ് മാസം 29-ആം തീയതി വൈകുന്നേരം 7 മണിക്ക് പ്രശസ്ത കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീ. കാവാലം ശ്രീകുമാർ സൂം വഴി നടന്ന ചടങ്ങിൽ വച്ച് നിർവഹിക്കുകയുണ്ടായി.
250 ലധികം പേർ പങ്കെടുത്ത പ്രസ്തുത സൂം സെഷനിൽ ഉത്ഘാടനത്തിനു ശേഷം ശ്രീമതി. K.R.ശ്യാമയുടെ (തിരുവനന്തപുരം Govt. വിമൻസ് കോളേജിൽ സംഗീതത്തിൽ അസിസ്റ്റന്റ് പ്രൊഫസർ) നേതൃത്വത്തിൽ കർണാടക സംഗീത കച്ചേരി നടന്നു.
അവർക്കൊപ്പം വയലിനിൽ ശ്രീ. ഉഡുപ്പി ശ്രീജിത്ത്, മൃദംഗത്തിൽ ശ്രീ. കടക്കവൂർ രാജേഷ്നാഥ്, ഘടത്തിൽ ശ്രീ. തിരുവനന്തപുരം രാജേഷ് എന്നിവർ പക്കമേളത്തിൽ അകമ്പടി സേവിച്ചു. ഏകത പ്രസിഡന്റ്, ശ്രീ. രാജീവ് കുമാർ അധ്യക്ഷ പ്രസംഗവും, എകത ജനറൽ സെക്രട്ടറി ശ്രീ. വിനോദ് നമ്പ്യാർ സ്വാഗത പ്രസംഗവും ഏകത ട്രെഷറർ ശ്രീ. ബിനോജ് നന്ദിയും രേഖപ്പെടുത്തി.
എഫ്ബി പേജിനായുള്ള മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ഏകത കോർഡിനേറ്റർ ശ്രീ. മങ്കൊമ്പ് രാജേഷും, യോഗ ദിനവുമായി ബന്ധപെട്ടു ഷാർജയിൽ ഏകത നടത്താനിരിക്കുന്ന ആഘോഷങ്ങളെ പറ്റി ഏകത കോർഡിനേറ്റർ ശ്രീ. പി. കെ. ബാബുവും സംസാരിച്ചു.