യു.എ.ഇയിൽ ദുബായ് ഒഴികയെയുള്ള എമിറേറ്റുകളിൽ ശനിയാഴ്ച മുതൽ ദേശീയ അണുനശീകരണ യജ്ഞത്തിന്റെ സമയം രാത്രി 10 മുതൽ രാവിലെ 6 വരെയായിരിക്കും.ദുബായിലിത് രാത്രി 11 മുതൽ രാവിലെ 6 വരെയാണ് .രാജ്യത്ത് നേരത്തെ രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 6 വരെയായിരുന്നു അണുനശീകരണയജ്ഞത്തിന്റെ സമയം. പുതിയ തീരുമാനത്തിന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ ക്രൈസിസ്–ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി എന്നിവ അനുമതി നൽകി.അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന സമയങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷ ലഭിക്കും.അതേസമയം ഭക്ഷണശാലകൾ, കോഓപറേറ്റീവ് സൊസൈറ്റികൾ, ഗ്രോസറി, സൂപ്പർമാർക്കറ്റ്, ഫാർമസി തുടങ്ങിയവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുവാദം തുടരും