ജിദ്ദ: സൗദിയിൽ കൊറോണ ബാധിച്ചു മലപ്പുറം സ്വദേശി മരണമടഞ്ഞു. വഴിക്കടവ് വെട്ടുക്കത്തിക്കോട്ട സ്വദേശി മുഹമ്മദ് എന്ന കുഞ്ഞു (52)ആണ് ജിദ്ദയിൽ വെള്ളിയാഴ്ച മരിച്ചത്.
ജിദ്ദയിലെ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ജിദ്ദ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ടിഷ്യു പേപ്പർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ നഫീസ, മക്കൾ സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.