റിയാദ് : സൗദി അറേബ്യയിൽ 23 മരണങ്ങളും 1,877 പുതിയ കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 503 ആകെ കൊറോണ
ബാധിതരുടെ എണ്ണം 85261 കടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 3559 രോഗികൾ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 62442 ആയി.
നിലവിലെ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്ന ആരോഗ്യ
സുരക്ഷാ നടപടികൾ ജനങ്ങൾ പാലിക്കാതിരുന്നാൽ കൂടുതൽ നിയന്ത്രണ നടപടികളിലേക്ക് മടങ്ങാൻ രാജ്യം നിർബന്ധിതമാകുമെന്നു ആരോഗ്യമന്ത്രി ഡോ.തൗഫിക് അൽ റബിയ അറിയിച്ചു. എന്നാൽ ലോക്ക് ഡൗണുകളിലേക്കും കൂടുതൽ നിയന്ത്രണങ്ങളിലേക്കും മടങ്ങാൻ സൗദി അറേബ്യ പദ്ധതിയിട്ടിട്ടില്ലെന്നും അൽറബിയ വ്യക്തമാക്കി.