കൊച്ചി: മുന്‍ മലയാളി ഇന്ത്യന്‍ താരം ടിനു യോഹന്നാനെ കേരള രഞ്ജി ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. ഓസ്ട്രേലിയന്‍ താരം ഡേവ് വാട്മോറിന് പകരക്കാരനായാണ് ടിനു യോഹന്നാന് പരിശീലകനാവുന്നത്.
കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ടിനു യോഹന്നാനെ കേരള ക്രിക്കറ്റ് അസോസിയേഷന് നിയമിച്ചത്. മുന്‍ പരിശീലകനായ ഡേവ് വാട്മോറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വലം കൈയ്യന്‍ മീഡിയം പേസ് ബൗളറായിരുന്ന ടിനു 2 വര്‍ഷം മുമ്പ് വരെ കേരള ടീമിന്റെ ബൗളിംഗ് കോച്ചായിരുന്നു. തനിക്ക് ലഭിച്ച പുതിയ അവസരം വലിയ ബഹുമതിയാണെന്നും വാട്മോറിന് പിന്മുറക്കാരനാവുക വെല്ലുവിളിയാണെന്നും ടിനു യോഹന്നാന് പറഞ്ഞു.
ദേശീയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചു ദേശീയ ടീമില്‍ കയറിയ ആദ്യ മലയാളിയാണ് ടിനു. ഇന്ത്യയ്ക്ക് വേണ്ടി 3 വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ 5 വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 39 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍നിന്ന് 89 വിക്കറ്റുകളും 317 റണ്‍സും ടിനു നേടിയിട്ടുണ്ട്.