കോഴിക്കോട്: ചെമ്പനോടയില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ കടുവ കടിച്ചു കൊന്നതായി പരാതി. തേരകത്തില്‍ ജേക്കബ്ബിന്റെ നാല് ആടുകളെയാണ് കഴിഞ്ഞ രാത്രി കൊന്നത്.
ആടുകളുടെ കരച്ചില് കേട്ട് പുറത്തിറങ്ങിയപ്പോള്‍ കടുവയെ പോലെ തോന്നിക്കുന്ന ജീവി കൂട്ടില്‍ നിന്നും ഇറങ്ങി ഓടുന്നതായി കണ്ടെന്നു വീട്ടുകാര്‍ പറഞ്ഞു. പെരുവണ്ണാമുഴിയില്‍ നിന്നും വനപാലകരും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
മുറ്റത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ പരിശോധിച്ച് ഏത് മൃഗമാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് വനപാലകര്‍. സമീപത്തു നിന്നും ഇവിടെ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.