ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് തടസ്സം നേരിട്ട പുരോഗതി രാജ്യം വീണ്ടെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളെ മറികടക്കാനുള്ള രാജ്യത്തിന്റെ കഴിവില്‍ തനിക്ക് വിശ്വാസം ഉണ്ട്. ഇന്ത്യയുടെ കഴിവ്, സാങ്കേതിക വിദ്യ, ബുദ്ധിശക്തി എന്നിവയില്‍ താന്‍ ഉറച്ച് വിശ്വസിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയുടെ ( സിഐഐ) വാര്‍ഷിക 125 മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഉണര്‍വിനായി അണ്‍ലോക്കിന്റെ ഒന്നാം ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചിരിക്കുകയാണ്. കര്‍ഷകര്‍, സൂക്ഷ്മ-ചെറുകിട സംരംഭകര്‍, വ്യാവസായികള്‍ എന്നിവരില്‍ താന്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നു. രാജ്യം അധികം വൈകാതെ തന്നെ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്നതുകൊണ്ടാണ് താന്‍ ഇതെല്ലാം പറയുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രയോജനപ്പെടുത്തുന്ന ഓണ്‍ലൈന്‍ സാങ്കേതിവിദ്യ നമുക്ക് പരിചിതമായിരിക്കുന്നു. പ്രതിസന്ധി ഘടങ്ങളില്‍ അത് മറികടക്കാനുള്ള പുതിയ വിദ്യകള്‍ കണ്ടുപിടിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയാണ്. ഒരേ സമയം കൊറോണ വൈറസ് വ്യാപനം ഇല്ലാതാക്കുകയും സാമ്പദ് വ്യവസ്ഥ തകരാതെ നോക്കുകയും വേണം . മനുഷ്യരെ വൈറസില്‍ നിന്നു സംരക്ഷിക്കുകയും സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ച വേഗത്തിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.