കൊടുമൺ ഇടത്തിട്ട തെങ്ങു വിളയിൽ രാജഗോപാൽ നായർ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം അബുദാബിയിൽ മരണമടഞ്ഞു. 55 വയസായിരുന്നു.അബുദാബി നോവ സിസ്റ്റം എഞ്ചിനീയറിങ്ങ് കമ്പനിയിലെ സൂപ്പർവൈസർ ആയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മ്യതദേഹം ബുധനാഴ്ച രാത്രി 8.30നുള്ള എയർ കാർഗോയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഇടത്തിട്ടയിലെ വീട്ടുവളപ്പിൽ നടക്കും.ഭാര്യ ലിനി നായർ, മക്കൾ അലിൻ രാജ്, നിമിൽ രാജ്അച്ഛൻ പത്തനാപുരം പട്ടാഴി ഗിരിജാഭവൻ മേതുക്കുന്നേൽ വീട്ടിൽ പരേതനായ ഭാസ്കരൻ നായർ, അമ്മ മീനാക്ഷി അമ്മ, സഹോദരങ്ങൾ രമേശ് കുമാർ, ഗിരിജ ദേവി