കണ്ണൂർ : കൊറോണക്കിടെ പോലീസുകാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനിടയിൽ കണ്ണൂരിൽ പോലീസില്‍ രാഷ്ട്രീയക്കളി തുടരുന്നു. പ്രതിപക്ഷ അനുകൂല അസോസിയേഷനിലെ പോലീസുകാരനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയാണ് പ്രതികാര നടപടി. കണ്ണൂര്‍ മുഴക്കുന്ന് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സി.സുമേഷിനെയാണ് പാലക്കാടേക്ക് സ്ഥലം മാറ്റിയത്.
കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഒരു വിഭാഗമാണ് പോലീസുകാർ. ഈ സമയത്താണ് രാഷ്ട്രീയക്കളിയുടെ ഭാഗമായി കോൺഗ്രസ് അനുകൂല അസോസിയേഷനിലെ പോലീസുകാരനെ കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറ്റിയത്. കണ്ണൂര്‍ മുഴക്കുന്ന് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സി.സുമേഷിനെയാണ് പാലക്കാട് ജില്ലയിലേക്ക് സ്ഥലം മാറ്റിയത്. കൊറോണക്കാലത്ത് എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ തുടരണമെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുള്ളപ്പോഴാണ് കൃത്യമായ വിശദീകരണമില്ലാതെ ഒരു പോലീസുകാരനെ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റിയത്.
ജില്ല മാറ്റിയുള്ള സ്ഥലം മാറ്റം പോലീസ് സേനയില്‍ തന്നെ അസാധാരണമാണ്. നേരത്തെയും ഈ ഉദ്യോഗസ്ഥനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ നിരവധി തവണ സ്ഥലം മാറ്റിയിരുന്നു. അകാരണമായുള്ള സ്ഥലം മാറ്റം ശ്രദ്ധയിൽപ്പെട്ട ഐ.ജി മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തെ നിയമിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനിടയിലാണ് പാലക്കാട്ടേക്കുള്ള സ്ഥലം മാറ്റം. വിശ്രമമില്ലാത്ത കൊറോണ ഡ്യൂട്ടിക്കിടെ പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടിക്കെതിരെ സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.