ദോഹ* പ്രവാസികളെ ഭാരതത്തിലേക്കു തിരികെയെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ദോഹയില്‍ നിന്നു കേരളത്തിലേക്കു 15 വിമാനങ്ങള്‍. ജൂണ്‍ 9 മുതല്‍ ജൂലൈ 2 വരെയുള്ള മൂന്നാംഘട്ടത്തിലുള്ള 52 സര്‍വീസുകളുടെ വിവരങ്ങളാണ്് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ജൂണ്‍ 9ന് രാവിലെ 11.55ന് ദോഹയില്‍ നിന്നു തിരുവനന്തപുരത്തേക്കും ഉച്ചയ്ക്ക് 2.15ന് കണ്ണൂരേക്കും വിമാനങ്ങളുണ്ട്. ജൂണ്‍ 10ന് 3.35നും 11ന് ഉച്ചയ്ക്ക് 12.30നും കോഴിക്കോട്ടേക്ക് സര്‍വീസുകളുണ്ട്. ജൂണ്‍ 12ന് ഉച്ചതിരിഞ്ഞ് 3.05ന് കൊച്ചിക്കും 13ന് 1.55ന് കണ്ണൂരേക്കും വൈകിട്ട് 4.10നു തിരുവനന്തപുരത്തേക്കുമാണ് സര്‍വീസുകള്‍.
ജൂണ്‍ 14ന് രാവിലെ 10.05ന് കൊച്ചിയിലേക്കും ഉച്ചയ്ക്ക് 2.45ന് കണ്ണൂരേക്കും വിമാനമുണ്ട്. 15നു ഉച്ചയ്ക്ക് 1.05നു കോഴിക്കോട്ടേക്കാണു സര്‍വീസ്. 16നു ഉച്ചക്കു 12.35നു തിരുവനന്തപുരത്തേക്കും വൈകിട്ടു 4.15നു കൊച്ചിയിലേക്കുമാണ് സര്‍വീസുകള്‍.
ജൂണ്‍ 17നു ഖത്തറില്‍ നിന്നു കേരളത്തിലേക്കു സര്‍വീസുകളില്ല. എന്നാല്‍ 18നു രണ്ടു സര്‍വീസുകളുണ്ട്. രാവിലെ 11.40ന് കൊച്ചിയിലേക്കും ഉച്ചയ്ക്ക് 1.50നു കോഴിക്കോട്ടേക്കും. 19ന് ഉച്ചയ്ക്ക് 2.35നു തിരുവനന്തപുരത്തേക്കാണ് വിമാനം.
ജൂണ്‍ 21 മുതല്‍ ജര്‍മനി, ജപ്പാന്, കാനഡ, യുകെ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് വിമാന സര്‍വീസുകള്‍. ആകെ 52 സര്‍വീസുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.