പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ അഞ്ച് ചാർട്ടേഡ് വിമാന സർവീസ് നടത്തും.കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സർവീസ് ഉണ്ടായിരിക്കും.എംബസിയിലും കോൺസുലേറ്റിലും പേര് രജിസ്റ്റർ ചെയ്തവരെയായിരിക്കും ചാർട്ടേഡ് വിമാനത്തിലും പരിഗണിക്കുന്നത്. ഇന്ത്യൻ അസോസിയേഷൻ അംഗങ്ങൾ,അസോസിയേഷന്റെ സ്കൂളിലെ ജീവനക്കാർ,ഗർഭിണികൾ തുടങ്ങിയവർക്കായിരിക്കും മുൻഗണനയെന്ന് പ്രസിഡന്റ് ഇ.പി. ജോൺസൺ അറിയിച്ചു.നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ അസോസിയേഷന്റെ വെബ്സൈറ്റിലൂടെ പേര് രജിസ്റ്റർ ചെയ്യാം. ഈ മാസം 10 മുതലാണ് സർവീസ് ആരംഭിക്കുക.നിരക്കുകൾ പരമാവധി കുറച്ച് ദുരിതബാധിതരെ നാട്ടിലെത്തിക്കാനാണ് അസോസിയേഷന്റെ ശ്രമം.