റിയാദ്: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദിൽ മരിച്ചു. അരിക്കുളം മീത്തലെ ചെറുതാൽ അബ്ദുല്ലയുടെ മകൻ നിജിൻ മുഹമ്മദ് (38) ആണ് റിയാദിലെ ഡോ. സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് മരിച്ചത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയായി വെൻറിലേറ്ററിലായിരുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് റിയാദ് ബ്രാഞ്ച് മാനേജരായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം റിയാദിൽ കൂടെയുണ്ട്.