ചൈനയെ അന്ന് ആന്റണി പേടിച്ചിരുന്നു ; ആരോടും അനുവാദം ചോദിക്കാതെ ആയുധവും വിമാനവും ഇറക്കി വ്യോമസേനയ്ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വന്നു: വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേന മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ചൈനയെ അന്ന് ആന്റണി പേടിച്ചിരുന്നു ; ആരോടും അനുവാദം ചോദിക്കാതെ ആയുധവും വിമാനവും ഇറക്കി വ്യോമസേനയ്‌ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വന്നു: വെളിപ്പെടുത്തലുമായി മുന്‍ വ്യോമസേന മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2020, 01:02 pm IST
FacebookTwitterWhatsAppTelegram

ന്യുഡല്‍ഹി : ചൈനയുടെ ഭാഗത്തുനിന്ന് നേരത്തേയും സമാനമായ പ്രകോപനമുണ്ടായപ്പോള്‍ വ്യോമസേനയ്‌ക്ക് സ്വയം തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടായിരുന്ന വളിപ്പെടുത്തലുമായി മുന്‍ വ്യോമസേനാ മേധാവി. ചൈനയുടെ നീക്കങ്ങളെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ അന്നത്തെ പ്രതിരോധവകുപ്പ് മന്ത്രി ഏ.കെ. ആന്റണി അവഗണിച്ചിരുന്നുവെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കുന്നു. തുടര്‍ന്ന് അനുവാദം ചോദിക്കാതെ അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധത്തിന്റെ ഭാഗമായി ആരോടും അനുവാദം ചോദിക്കാതെ ആയുധവും വിമാനവും അതിര്‍ത്തിയിലേക്ക് എത്തിച്ചു. ലഡാക്ക് കിഴക്കന്‍ മേഖലയായ ദൗലത് ബാഗ് ഓള്‍ഡി് താല്‍ക്കാലിക വിമാനത്താവളത്തിലേക്കാണ് ആയുധങ്ങള്‍ എത്തിച്ചത്. വിമാനം ഇറക്കേണ്ടി വന്ന സാഹചര്യം അത്രകണ്ട് അനിവാര്യമായിരുന്നുവെന്നാണ് മുന്‍ വ്യോമസേനാ മേധാവി പ്രണബ് കുമാര്‍ ബാര്‍ബോറ വെളിപ്പെടുത്തിയത്.

2008 മെയ് മാസം നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ചൈനക്കെതിരെ നീങ്ങാന്‍ അനുവദിച്ചില്ല. അന്നത്തെ പ്രതിരോധ മന്ത്രി ഏ. കെ. ആന്റണി ചൈനയുടെ പ്രതികരണത്തെ ഭയപ്പെട്ടിരുന്നു. ഇത് മനസിലാക്കി സൈനിക ശേഷി വര്‍ധിപ്പിക്കാനും ആയുധങ്ങളെത്തിക്കാനും വ്യോമസേനയ്‌ക്ക് സ്വയം തീരുമാനം എടുക്കുക്കേണ്ടിവന്നെന്നും ബാര്‍ബോറ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലയിലാണ് ഡൗലത് ബാഗ് ഓള്‍ഡി. 16800 അടി ഉയരത്തില്‍ ആണ് ഈ പ്രദേശം. എ. എന്‍. 32, സി-130 എന്നീ വിമാനങ്ങള്‍ ഇറക്കാനുള്ള സംവിധാനമാണ് നാം ഒരുക്കിയത്. ഇന്ത്യയുടെ നീക്കം അതീവ രഹസ്യമായിരുന്നു. മെയ് 31നാണ് വ്യോമസേന നീക്കം നടത്തിയത്. താനും അന്നത്തെ എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജറും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. തങ്ങള്‍ക്കൊപ്പം കരസേനാ മേധാവി ജനറല്‍ ദീപക് കപൂറും ഉണ്ടായിരുന്നുവെന്നും ബോര്‍ബോറ പറഞ്ഞു. ആകെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരാണ് നടപടിക്കായി തയ്യാറായത്. രണ്ടു വൈമാനികരും ഒരു സഹായിയും ഒരു സൈനികനും തനിക്കൊപ്പം തയ്യാറായിയെന്നും എ.എന്‍-32 എന്ന വിമാനമാണ് ചണ്ഡീഗഢ് വ്യോമസേനാ കേന്ദ്രത്തില്‍ നിന്നും അതിര്‍ത്തിയിലേക്ക് പറത്തിയതെന്നും ബോര്‍ബോറ വ്യക്തമാക്കി.

അതിര്‍ത്തിയിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇന്ത്യന്‍ വ്യോമസേന 2008ലെ നടപടികളാരംഭിച്ചത്. പിന്നീട് നടത്തിയ ചൈനാ സന്ദര്‍ശനത്തില്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ ആന്റണി എടുക്കേണ്ട നിലപാടുകളും തീരുമാനിക്കപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ നടത്തിയത് ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്ന് തീരുമാനിച്ചതും വ്യോമസേനയുടെ ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശമായിരുന്നു എന്നും ബാര്‍ബോറ പറഞ്ഞു.

Tags: air forcea.k.antony
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies