ന്യൂയോര്‍ക്ക്: ജോര്‍ജ്ജ് ഫ്ലോയിഡ് കൊലപാതകത്തിന് പുറമേ പോലീസിന്റെ പൊതുനടപടി കള്‍ക്കെതിരെ വ്യാപര പ്രതിഷേധം. വിവിധ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നടത്തിയ അഭിപ്രായ വോട്ടിംഗിലാണ് പോലീസിനും ട്രംപിനുമെതിരെയുള്ള ജനവികാരം വെളിവായത്. നിലവില്‍ നടക്കുന്ന കലാപത്തേക്കാള്‍ ക്രൂരമാണ് പോലിസിന്റെ നടപടികളെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ട്രംപ് ജനവികാരം കണക്കിലെടുക്കുന്നില്ലെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു.
അമേരിക്കന്‍ സമൂഹത്തില്‍ അതിശക്തമായ വികാരമാണ് ഫ്ലോയിഡ് വിഷയം ഉണര്‍ത്തിവിട്ടത്. വെള്ളക്കാര്‍ സൂപ്പര്മാന് ആവരുതെന്ന പ്ലക്കാര്‍ഡുകളാണ് വൈറ്റ്ഹൗസിന് മുന്നില്‍പോലും പ്രകടനക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കറുത്തവര്‍ഗക്കാരുടെ രോഷപ്രകടനത്തിന് ആദ്യ മൂന്ന് ദിവസം കഴിഞ്ഞതോടെ മറ്റ് വിഭാഗങ്ങളുടെ വന്‍ പിന്തുണയാണ് ലഭിച്ചത്. മാദ്ധ്യമങ്ങളുടെ സര്‍വേയില്‍ 80 ശതമാനത്തിനും പോലീസിനെ ഇഷ്ടമല്ല എന്നാണ് തെളിഞ്ഞത്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരംപേരില്‍ നടത്തിയ അഭിപ്രായവോട്ടിംഗിലാണ് പോലീസിനെതിരെ പൊതു വികാരം ഉയര്‍ന്നത്.
കൊറോണ പ്രതിരോധപ്രവര്‍ത്തനം അമേരിക്കയെ ഒരു വര്‍ഷം പിന്നിലേക്ക് കൊണ്ടുപോയി എന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തിയത്. എന്നാല്‍ ഏതാനും ട്രംപ് അനുകൂലികള്‍ കൊറോണ അമേരിക്കയില്‍ നിയന്ത്രിക്കപ്പെട്ടെന്നും വാദിക്കുകയാണ്. നിലവിലെ പ്രതിസന്ധി ട്രംപിന്റെ ജനസമ്മിതി 1 ശതമാനം കുറച്ചെന്നും പ്രമുഖ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ 7 പോയിന്റുകള്‍ക്ക് മേല്‍കൈ നേടിയ എതിരാളി ജോ ബെയ്ഡന് അതേ നിലയില്‍ തുടരുകയാണ്.