മിന്നെപോളിസ് : തന്റെ അമ്മാവന്റേത് വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്ന ആരോപണവുമായി ഫ്ലോയിഡിന്റെ മരുമകള്‍. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ സംസ്കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് തന്റെ പ്രതിഷേധം വിളിച്ചുപറഞ്ഞത്.
തന്റെ അമ്മാവന് ഒരു പ്രശ്നക്കാരനേയായിരുന്നില്ല. മാത്രമല്ല നല്ല ആത്മീയവിശ്വാസിയും വിനയമുള്ളയാളുമായിരുന്നു. എല്ലാവരേയും സഹായിക്കുന്നയാളായിരുന്നു. തന്റെ അമ്മാവന് നീതി കിട്ടണം. നിലവിലെ നിയമങ്ങളൊന്നും കറുത്തവര്ഗ്ഗക്കാരന് അനുകൂലമല്ല. തന്റെ അവസാന ശ്വാസം വരെ അതിനായി പോരാടുമെന്നും ബ്രൂക് പറഞ്ഞു.
ഫ്ലോയിഡിനെ കള്ളനോട്ട് കയ്യിലുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ കസ്റ്റഡിയി ലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് മര്‍ദ്ദിച്ചത്. കൈവിലങ്ങിടാനായി തള്ളിതാഴെയിട്ട് കഴുത്തില്‍ കാല്‍മുട്ട് ശക്തിയായി അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഒന്‍പത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തില്‍ കാലുചവിട്ടി പിടിച്ചെന്നാണ് കണ്ടെത്തല്‍. ശ്വാസം മുട്ടിയാണ് ഫ്ലോയിഡ് മരണപ്പെട്ടത്. ഡെറിക് ചോവിന് എന്ന പോലിസുദ്യോഗസ്ഥനടക്കം നാലുപേരെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഡെറിക്കിനെതിരെ കൊലപാതകകുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.