കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബോളും നേർക്കുനേർ; ഇനി തീരുമാനം ജിസിഡിഎയുടേത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബോളും നേർക്കുനേർ; ഇനി തീരുമാനം ജിസിഡിഎയുടേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 11:18 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം. ഇവിടെ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയതോടെയാണ് അവകാശത്തർക്കം ആരംഭിച്ചത്. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് മാറുന്നു എന്ന വാർത്ത പ്രചരിച്ചതോടെ കെസിഎ ആവശ്യം ശക്തമാക്കി. ഇനി തീരുമാനമെടുക്കേണ്ടത് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ജിസിഡിഎ ആണ്.

2014 ഒക്ടോബറിലാണ് സ്റ്റേഡിയത്തിൽ അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. പിന്നീട് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തു. ശേഷം കൊച്ചിയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. പിന്നീട് കേരളത്തിന് അനുവദിച്ച ക്രിക്കറ്റ് മത്സരങ്ങൾക്ക് കാര്യവട്ടം സ്പോർട്ട്സ് ഹബ്ബാണ് വേദിയായത്. എന്നാൽ മത്സരം നടത്താൻ കൊച്ചിയാണ് കൂടുതൽ അനുയോജ്യമെന്നാണ് കെസിഎയുടെ അവകാശവാദം.

കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം ജിസിഡിഎ തങ്ങൾക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും. കൂടാതെ 1 കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. അതിനാൽ കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണെ എന്ന് ആവശ്യപ്പെട്ട് കെസിഎ ജിസിഡിഎക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത് . നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നത്.

അതേസമയം, കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ക്ലബ്ബ് മാറില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു കഴിഞ്ഞു. ക്ലബ്ബിന്റെ ഹോംഗ്രൗണ്ട് കൊച്ചി തന്നെ ആയിരിക്കുമെന്നും സന്നാഹമത്സരങ്ങളും പ്രദർശന മത്സരങ്ങളും കോഴിക്കോട് നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഐഎസ്എൽ അനുമതി നൽകിയാൽ ഭാവിയിൽ കോഴിക്കോട്ട് ടീമിന്റെ ചില മത്സരങ്ങൾ നടത്തുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിനോട് ബ്ലാസ്റ്റേഴ്സിന് കാര്യമായ എതിർപ്പില്ല. എന്നാൽ ക്രിക്കറ്റ് നടത്തുമ്പോൾ അത് ഐഎസ്എൽ ഷെഡ്യൂളിനെ ബാധിക്കുമോ എന്നതാണ് ക്ലബ്ബിന്റെ ആശങ്ക. നിലവിൽ തങ്ങൾക്ക് ഫുട്ബോൾ മത്സരങ്ങൾ നടത്താൻ അനുയോജ്യമായ മറ്റ് വേദികളില്ലെന്നും എന്നാൽ ക്രിക്കറ്റ് നടത്താൻ തിരുവനന്തപുരത്തെ കാര്യവട്ടവും വയനാട്ടിലെ കൃഷ്ണഗിരിയുമുണ്ടെന്ന നിലപാടാണ് ബ്ലാസ്റ്റേഴ്സിന്.

എന്തായാലും ഇനി നിലപാടെടുക്കേണ്ടത് ജിസിഡിഎ ആണ്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies