മാഡ്രിഡ്: ബഴ്‌സലോണയുടെ മത്സരത്തിനിടെ മെസ്സിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യാളുടെ നടപടിക്കെതിരെ താരം രംഗത്ത്. കൊറോണ നിയന്ത്രണങ്ങളോടെ നടക്കുന്ന മത്സര ത്തിനിടെ എല്ലാ സുരക്ഷയും മറികടന്ന് വന്നയാള്‍ക്കെതിരെ ക്രിമിനല്‍കുറ്റം ചുമത്തണമെന്ന് ലയണല്‍ മെസി നിര്‍ദ്ദേശിച്ചു.
കൊറോണ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയശേഷം നടന്ന ആദ്യമത്സരത്തിനിടെയാണ് മെസിക്കൊപ്പം സെല്‍ഫിക്കായി ശ്രമം നടന്നത്. ആകെ 200 പേര്‍ മാത്രമുള്ള സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയേയും താരം വിമര്‍ശിച്ചു. മെസിയുടെ പേരെഴുതിയ അര്‍ജ്ജന്റീനയുടെ ജഴ്‌സി അണിഞ്ഞാണ് ഒരു ആരാധകരന്‍ സ്റ്റേഡിയത്തില്‍ കടന്നുകൂടിയത്. മല്ലോര്‍ക്കയെ എതിരി ല്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത മത്സരത്തിനിടെയാണ് ആരാധകന്‍ കണ്ണുവെട്ടിച്ച് അക ത്തുകയറിയത്.
മെസിക്കൊപ്പം സെല്‍ഫി എടുക്കാന്‍ തുനിയുന്നതിനിടെ ഏതാനും മീറ്റര്‍ ദൂരത്തെത്തി യപ്പോഴേക്കും സുരക്ഷാഉദ്യോഗസ്ഥര്‍ ആളെ പിടിച്ചുമാറ്റുകയായിരുന്നു. വേലിചാടിയാണ് സ്റ്റേഡിയത്തില്‍ പ്രവേശിച്ചതെന്ന് ആരാധകന്‍ പോലീസിനോട് പറഞ്ഞു.















