ന്യൂഡല്‍ഹി: ചൈനയുടെ അതിക്രമം തടഞ്ഞ് വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി ആദരാഞ്ജലിയര്‍പ്പിച്ചു. സൈനികരോളം നിസ്വാര്‍ത്ഥരായി ഒരാളുമില്ലെന്ന് ആദരവ് അര്‍പ്പിച്ചുകൊണ്ട് വിരാട് പറഞ്ഞു.
Salute and deepest respect to the soldiers who sacrificed their lives to protect our country in the Galwan Valley. NO one is more selfless and brave than a soldier. Sincere condolences to the families. I hope they find peace through our prayers at this difficult time. 🙏
— Virat Kohli (@imVkohli) June 17, 2020
‘ ഗാല്‍വാന്‍ താഴ്വരയില് പോരാടി വീരമൃത്യു വരിച്ച് നമ്മുടെ രാജ്യത്തിനെ രക്ഷിക്കാന്‍ ബലിദാനം നടത്തിയ സൈനികര്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു. ഒരാളും നിസ്വാര്‍ത്ഥ സേവനത്തില്‍ സൈനികരോളം വരില്ല. അവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ പ്രണാമം. ഇത്രയും കഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന അവര്‍ക്ക് എന്റെ പ്രാര്‍ത്ഥന ആശ്വാസമാകുമെന്ന് വിശ്വസിക്കുന്നു’ വിരാട് കോഹ് ലി സന്ദേശത്തില്‍ പറഞ്ഞു. വിരാടിന് പിറകേ ഇര്ഫാന് പത്താന്, ശിഖര്‍ ധവാന് എന്നിവരും സൈന്യത്തിന് ആദരാഞ്ജലിയര്‍പ്പിച്ചു.
ജൂണ്‍ 15ന് രാത്രിയിലാണ് ചൈന ഗാല്‍വാന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ശക്തമായി എതിര്‍ത്തുനിന്ന ഇന്ത്യന്‍ സൈനികര്‍ നടത്തിയ പ്രതിരോധത്തിനിടയിലാണ് ചെങ്കുത്തായ മലനിരകളില്‍ 20 സൈനികര്‍ക്ക് വീരമൃത്യു വരിക്കേണ്ടിവന്നത്. വന്‍പാറ ക്കെട്ടുകളില്‍ വീണും കൊടും തണുപ്പില്പെട്ടുമാണ് സൈനികര്‍ക്ക് ജീവാപായം സംഭവി ച്ചിരിക്കുന്നത്.