ന്യുഡല്‍ഹി: അതിര്‍ത്തി കയ്യേറി പ്രകോപനം സൃഷ്ടിച്ച ചൈനയുടെ നടപടി തിരിച്ചടി യാകുന്നത് ചൈനയുടെ തന്നെ ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക്. അതിര്‍ത്തിക്ക് ഇരുവശവും വ്യാപാര വാണിജ്യകേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ആലീബാബ ഗ്രൂപ്പും സിയോമി ഗ്രൂപ്പും രണ്ടു ദിവസമായി വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയിലെ പൊതു അന്തരീക്ഷം ചൈനക്കെതിരായി മാറിയതാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്.
വിദേശത്തും സ്വദേശത്തും ശൃഖലകളുള്ള ഗ്രൂപ്പുകളുമായി വ്യാപാരബന്ധമുള്ള ചൈനാ കമ്പനികളാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭാവി നീക്കങ്ങളെ ഭീതിയോടെ നോക്കുന്ന തെന്നാണ് സാമ്പത്തിക രംഗത്തുനിന്നുള്ള വിലയിരുത്തല്‍.
ആരോഗ്യമേഖലയിലെ കമ്പനികളെല്ലാം നിലവില്‍ ചൈന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവരെ തഴഞ്ഞു കഴിഞ്ഞു. കൊറോണയുടെ ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ വരുത്തിയിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് കേന്ദ്ര വ്യവസായ വകുപ്പ് ബദല്‍ സംവിധാനം മറ്റ് രാജ്യങ്ങള്‍ വഴി ഒരുക്കാന്‍ തീരുമാനിച്ചതും ചൈനക്ക് വലിയ അടിയായി രിക്കുകയാണ്. പെസഫിക് മേഖലയിലെ രാജ്യങ്ങളായ തായ്‌വാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയെല്ലാം ഇന്ത്യയുമായി വിപുലമായ വ്യാപാര കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്.















