ലണ്ടന്‍: കൊറോണകാലത്തെ ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍ക്കാതെ മാനംകാത്തു. ടോട്ടനത്തിനെതിരായ മത്സരത്തിലാണ് കിട്ടിയ പെനാല്‍റ്റി മുതലാക്കിയാണ് സമനിലകൊണ്ട് രക്ഷപെട്ടത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മികവിലാണ് 81-ാം മിനിറ്റിലെ പെനാല്‍റ്റിയില്‍ മാഞ്ചസ്റ്റര്‍ സമനില പിടിച്ചത്. കളിയുടെ ആദ്യപകുതി യില്‍ത്തന്നെ ടോട്ടനം മാഞ്ചസ്റ്ററിന്റെ വല ചലിപ്പിച്ചു. 27-ാം മിനിറ്റില്‍ ടോട്ടനത്തിനായി ബെര്ജ്വിന്നാണ് ടോട്ടനത്തിനെ മുന്നിലെത്തിച്ചത്. ശക്തമായ ഷോട്ട് തടുക്കുന്നതില്‍ മാഞ്ചസ്റ്റര്‍ ഗോളി ഡേവിഡ് ഡീ ഗിയ പരാജയപ്പെട്ടതോടെ കളിയിലെ ഏക ഗോള്‍ വഴങ്ങേണ്ടിവന്നു.
ആദ്യ പകുതിയില്‍ തുടക്കത്തിലേതന്നെ ഗോള്‍ നേടിയതോടെ ശക്തമായ പ്രതിരോധമാണ് ടോട്ടനം താരങ്ങള്‍ തീര്‍ത്തത്. ഒരു വിധത്തിലും മാഞ്ചസ്റ്റിനെക്കൊണ്ട് ഗോളടിപ്പിക്കാ തിരിക്കാനുളള തന്ത്രങ്ങളാണ് പയറ്റിയത്. ടോട്ടനത്തിന്റെ തന്നെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പ്രതിരോധം കടുത്തതുതന്നെയാണ് പിന്നീട് മാഞ്ചസ്റ്ററിന് ഗുണമായത്. രണ്ടാം പകുതിയിലെ ടോട്ടനത്തിന്റെ ദിയര്‍ മാഞ്ചസ്റ്ററിന്റെ ഫെര്‍ണാണ്ടസിനെ തട്ടിവീഴ്ത്തി യതിനാണ് പെനാല്‍റ്റി ലഭിച്ചത്. ആറുമാസമായി ടീമിലില്ലാതിരുന്ന പോള്‍ പോഗ്ബോയുടെ മടങ്ങിവരവ് രണ്ടാം പകുതിയില്‍ മാഞ്ചസ്റ്ററിന്റെ പോരാട്ടത്തിന് വീര്യംകൂട്ടി. നിലവില്‍ 30 കളികളിലായി 40 പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ അഞ്ചാം സ്ഥാനത്താണ്. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവരാണ് യുണൈറ്റഡിന് മുന്നിലുള്ളത്.