ന്യൂയോര്‍ക്ക്: ലോകനേതാക്കളില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും കാലാവസ്ഥാ പരിരക്ഷാ പ്രവര്‍ത്തനത്തില്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നും ഗ്രേറ്റാ തുംബെര്‍ഗ്. ഐക്യരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ അജണ്ട തന്നെ മാറ്റിമറിച്ച സ്വീഡനിലെ കൗമാരക്കാരി ഇത്തവണയും പോരാട്ടത്തിനൊരുങ്ങുകയാണ്. ഇന്ന് ലോകരാഷ്ട്രങ്ങളെല്ലാം സമ്മേളനങ്ങള്‍ക്ക് വരുന്നത് കണക്കിലെ കളികളുമായിട്ടാണ്. അവര്‍ കാണിച്ചുവച്ച പരിസ്ഥിതി നാശത്തെ ഭംഗിയായി കുറച്ചുകാണിക്കുന്നതാണ് ആ കളികള്‍. എന്തിലും ഏതിലും ഗ്രീന്‍ എന്ന വാക്ക് ഉപയോഗിക്കുന്നതല്ല പരിസ്ഥിതി സംരക്ഷണമെന്നും 17 കാരിയായ ഗ്രേറ്റ പറഞ്ഞു.
ലോകപരിസ്ഥിതി സമ്മേളനത്തിനായി വീണ്ടും ഒരുങ്ങുന്ന ഗ്രേറ്റ തന്നെ മന:പൂര്‍വം അവഗണിക്കാന്‍ ലോകനേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസും ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചെലാ മെര്‍ക്കല്‍ തനിക്ക് നല്കിയ പിന്തുണയും ഗ്രേറ്റാ വീണ്ടും എടുത്തു പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി സെമിനാറില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് തുംബെര്‍ഗിനെ പരിഗണിക്കാതിരുന്നതും വലിയ വാര്‍ത്തയായിരുന്നു.
സ്വീഡനിലെ സര്‍ക്കാര്‍ റേഡിയോ പ്രക്ഷേപണത്തില്‍ തുംബെര്‍ഗിന് ലഭിച്ച 75 മിനിറ്റ് പരിപാടിയിലാണ് തുംബര്‍ഗ്ഗ് നയം വ്യക്തമാക്കിയത്. പരിസ്ഥിതി സമ്മേളനവുമായി ബന്ധപ്പെട്ട തന്റെ പോരാട്ടത്തെ വീണ്ടും ഗ്രേറ്റാ എടുത്തു പറഞ്ഞു. ഒരു മാസം കൊണ്ട് സ്വീഡനില്‍ നിന്നും അമേരിക്കയിലേക്ക് തുംബര്‍ഗ്ഗ് നടത്തിയ യാത്രയില്‍ ഉപയോഗിച്ചത് തീവണ്ടിയും സെയിലിംഗ് ബോട്ടും ഇലട്രിക് കാറുമായിരുന്നു.
പ്രസിദ്ധ നടനും ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസനഗറാണ് തുംബര്ഗിനായി സഹായം ഒരുക്കിയത്. മഞ്ഞുരുകല്‍ വിഷയങ്ങളും കാട്ടൂതീയും ഇത്തവണ പ്രധാനവിഷയമാണെന്ന് തുംബര്‍ഗ് പറഞ്ഞു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള അക്രമവും റേഡിയോ സംഭാഷണത്തിലൂടെ പറഞ്ഞ തുംബര്‍ഗ് രാജാവ് നഗ്നനാണെന്ന് മാത്രമല്ല നാമടങ്ങുന്ന സമൂഹവും നഗ്നരാണെന്ന കുറ്റബോധം വേണമെന്നും ചൂണ്ടിക്കാട്ടി.