തൃശൂര്‍: തൃശൂരില്‍ ഇന്ന് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് മടങ്ങിയെത്തിയ 4 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കുവൈറ്റില്‍ നിന്നും വന്ന എരനെല്ലൂര്‍, തളിക്കുളം, നടവരമ്പ് സ്വദേശികള്‍, ജിദ്ദയില്‍ നിന്നും വന്ന മാടായിക്കോണം സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും വന്ന രോഗബാധിതര്‍. മധ്യപ്രദേശില്‍ നിന്ന് വന്ന ചേലക്കോട്ടുകര സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന ചേറ്റുപുഴ സ്വദേശി എന്നിവരും രോഗബാധിതരാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ഇന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.