വിവ് റിച്ചാര്‍ഡ്‌സിന്റെ കരുത്തോടെ ബാറ്റ്‌ചെയ്യുന്ന ഒരേയൊരുതാരം: ആ താരം ആരെന്ന് വെളിപ്പെടുത്തി ഗവാസ്‌കര്‍
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിവ് റിച്ചാര്‍ഡ്‌സിന്റെ കരുത്തോടെ ബാറ്റ്‌ചെയ്യുന്ന ഒരേയൊരുതാരം: ആ താരം ആരെന്ന് വെളിപ്പെടുത്തി ഗവാസ്‌കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 01:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലോകക്രിക്കറ്റിലെ ബാറ്റിംഗ് കരുത്തായിരുന്ന വിവ് റിച്ചാര്‍ഡിസിന് പകരം വയ്‌ക്കാന്‍ പറ്റുന്ന ഒരേയൊരു താരമാരാണെന്ന് വെളിപ്പെടുത്തി സുനില്‍ ഗവാസ്‌കര്‍. റിച്ചാര്‍ഡ്‌സിന്റെ കൂസലില്ലാത്ത ശക്തമായ ബാറ്റിംഗ് ശൈലിക്ക് ഇന്നുള്ള മറുപടി വിരാട് കോഹ്ലി മാത്രമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ഉറപ്പിച്ചു പറയുന്നു.

ഇന്ന് ബാറ്റിംഗില്‍ വിരാട് ലോക ഒന്നാം നമ്പറാണ്. വിരാടിന്റെ ആരേയും കൂസാത്ത ബാറ്റിംഗും സ്‌ട്രോക് പ്ലേയും ഒരു സമയത്ത് വിവ് റിച്ചാര്‍ഡിന്റേതുമായിട്ടാണ് താരതമ്യം ചെയ്യാനാവു ന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സച്ചിനും വിരാടും തമ്മിലുള്ള താരതമ്യം നടക്കുന്ന കാലഘട്ടത്തില്‍ അതിലും അതിശയകരമായ താരതമ്യമാണ് ഗവാസ്‌ക്കര്‍ നടത്തിയിരിക്കു ന്നതെന്ന് കായികരംഗത്തെ മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.

‘വിവ് റിച്ചാര്‍ഡ്‌സ് എന്ന കരുത്തനെ ക്രീസില്‍ അടക്കി നിര്‍ത്താന്‍ അന്ന് ഒരു ബൗളറുമുണ്ടായിട്ടില്ല. ഇന്ന് അതേ അവസ്ഥയിലാണ് ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലിയുള്ളത്. റിച്ചാര്‍ഡ്‌സ് ഒരു പന്തിനെ പല തരത്തില്‍ കളിക്കുന്നത് കണ്ട് അല്‍ഭുതപ്പെട്ടിട്ടുണ്ട്. ഒരേ പന്ത് ഒരേ വേഗത്തില്‍ ഒരേ ദിശയില്‍ പല തവണ കിട്ടുമ്പോള്‍ റിച്ചാര്‍ഡ്‌സ് അത് കളിക്കുന്നത് പല തരത്തിലായിരുന്നു. പക്ഷെ എല്ലാ പന്തുകളും അതിര്‍ത്തികടന്നിരിക്കും. തന്റെ ടോപ്ഹാന്‍ഡ് ഷോട്ടിലൂടെ ബൗണ്ടറി നേടുന്ന അതേ പന്ത് മിഡ് ഓണിലും മിഡ് വിക്കറ്റിലും അതിര്‍ത്തികടത്താന്‍ റിച്ചാര്‍ഡിസിനെ കഴിയുമായി രുന്നുള്ളു. ഇന്നിതാ അതേ കരുത്തുള്ള താരം ഇന്ത്യന്‍ ടീമിലുണ്ട്’ ഗവാസ്‌കര്‍ വിരാടിനെ വിലയിരുത്തുന്നു.

ഇന്ന് ലോക ക്രിക്കറ്റില്‍ എന്തുകൊണ്ട് വിരാടിനെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കുന്നു എന്നതിന് ഉത്തരം ഇതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മുന്‍പ് ഇന്ത്യയുടെ താരങ്ങളായിരുന്ന ഗുണ്ടപ്പ വിശ്വനാഥും വി.വി.എസ്. ലക്ഷമണിനും ഇതേ ബാറ്റിംഗ് കരുത്തുണ്ടായിരുന്നെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഒരു പന്തിനെ കിട്ടിയാല്‍ റിച്ചാര്‍ഡ്‌സ് കളിച്ചിരുന്നത് സാധാരണ ഷോട്ടുകളാണ്. എന്നാല്‍ പന്തിന്റെ വേഗം തിരിച്ചറിഞ്ഞുള്ള ആ ബാറ്റിംഗില്‍ റണ്‍സുകള്‍ അതിവേഗം പിറന്നു. അതേ വേഗതയാണ് വിരാട് ബാറ്റ് ചെയ്യുമ്പോള്‍ അനുഭവപ്പെടുന്നതെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

Tags: viv richards
Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies