ലണ്ടന്‍: ഓസ്ട്രേലിയയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച കുറ്റവാളിയെ അപ്രതീക്ഷിതമായി പോലീസ് പിടികൂടി. പീഡനകേസ്സില്‍ പ്രതിയായിരിക്കേ രക്ഷപെട്ടയാളെയാണ് ന്യൂ സൗത്ത് വെയില്‍സിലെ ചരക്കുകപ്പലില്‍ നിന്നും പിടികൂടിയത്.സിഡ്നിയില്‍ നിന്നും സ്വന്തം പായ് വഞ്ചിയില്‍ രക്ഷപെടാനാണ് 31കാരനായ വ്യക്തി ശ്രമിച്ചത്.
കടലില്‍വച്ച് തകരാറ് സംഭവിച്ച് വഞ്ചി ഒഴുകാന്‍ തുടങ്ങി. സമീപത്തുകൂടെ കടന്നു പോയ ചരക്കുകപ്പലാണ് രക്ഷകരായത്. രക്ഷിച്ചയാളെ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാനും കപ്പല്‍ ജീവനക്കാര്‍ തയ്യാറായി. എന്നാല്‍ ഭക്ഷണത്തിനായി വിളിക്കാന്‍ ചെന്നപ്പോള്‍ ആളെ കാണാതായത് പരിഭ്രാന്തിപരത്തി. കടലില്‍ വീണോ എന്ന സംശയത്തിലാണ് പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ കപ്പല്‍ ന്യൂ സൗത്ത് വെയില്‍സ് പോര്‍ട്ടില്‍ നിന്നും ന്യൂകാസില്‍ ഭാഗത്തേക്ക് യാത്രപുറപ്പെടുകയും ചെയ്തു. കപ്പിലില്‍ കെട്ടിയിരുന്ന പായ് വഞ്ചി കാണാതായതാണ് കപ്പല്‍, ജീവനക്കാരെ ഞെട്ടിച്ചത്.
സിഡ്നിയില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരെ ന്യൂകാസില്‍ തീരത്ത് നങ്കൂരമിട്ട ശേഷമാണ് യുവാവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്നാണ് കടലിലും കരയിലും അഞ്ജാതനു വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയത്. കരയിലെവിടെവച്ചെങ്കിലും കണ്ടെത്താമെന്ന ഉദ്ദേശവുമായി മടങ്ങിയ പോലീസ് പിന്നീട് നായയുമായി കപ്പലില്‍ അഞ്ജാതന് ഉറങ്ങിയ ക്യാബിന് പരിശോധിക്കാന്‍ തീരുമാനിച്ചതാണ് വഴിത്തിരിവായത്. പോലീസ് നായ ക്യാബിനിലെ മണം പിടിച്ച് കപ്പലിലെ ശീതീകരണ വിഭാഗത്തിനടുത്തെത്തി ബഹളം തുടങ്ങി. സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഏ സിയുടെ വലിയ കുഴലിനകത്ത് ഒളിച്ചിരുന്ന വ്യക്തിയെ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കത്തിയും രണ്ടുലക്ഷത്തിനടുത്ത് പണവും പോലീസ് കണ്ടെടുത്തു.