നേപ്പാളിനെ ചതിച്ച് ചൈന ; ഒലി സർക്കാരിനെതിരെ പ്രതിപക്ഷം ; ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിനെ ചതിച്ച് ചൈന ; ഒലി സർക്കാരിനെതിരെ പ്രതിപക്ഷം ; ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 12:17 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു : ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ. ചൈന കടന്നു കയറിയ ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസ് പ്രമേയം പാസാക്കി. ചൈനയുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ആവശ്യം.

ഇന്ത്യക്കെതിരെ നേപ്പാളിനെ ഉപയോഗിക്കാനുള്ള ചൈനയുടെ ശ്രമത്തിന് ശക്തമായ തിരിച്ചടിയാണിത്. ചൈനയുടെ കടന്നുകയറ്റവും സ്വാധീനവും വർദ്ധിക്കുന്നതിൽ നേപ്പാളിലെ ജനങ്ങളും പ്രതിപക്ഷ കക്ഷികളും ആശങ്കയിലാണ്. ഇന്ത്യയുടെ ഭൂമി നേപ്പാളിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുണ്ടെങ്കിലും രാജ്യതാത്പര്യം ചൂണ്ടിക്കാട്ടിയായിരുന്നു ശർമ്മ ഒലി സർക്കാർ പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയത്. അങ്ങനെയെങ്കിൽ ചൈന കൈക്കലാക്കിയ ഭൂമിയും തിരിച്ചു പിടിക്കേണ്ടതല്ലേ എന്ന ആവശ്യമാണ് ഇപ്പോൾ പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.

നേപ്പാൾ ഭൂമിയിൽ കടന്നു കയറിയാണ് ചൈന ടിബറ്റിൽ റോഡ് നിർമ്മിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 64 ഹെക്ടറിൽ കൂടുതൽ സ്ഥലം ചൈന പിടിച്ചെടുത്തെന്നാണ് പ്രമേയത്തിൽ പറയുന്നത്. നേപ്പാളിന്റെ ഒരു ഗ്രാമവും 72 കുടുംബങ്ങളും ഇപ്പോൾ ചൈനയുടെ അധീനതയിലാണ്. നേപ്പാളിലെ നദിയുടെ ഗതിയും ചൈന മാറ്റിയിട്ടുണ്ട്.

അതേസമയം അഞ്ച് വിരൽ പദ്ധതിയാണ് ചൈന നടപ്പിലാക്കുന്നതെന്ന് വിദേശത്തുള്ള താത്കാലിക ടിബറ്റൻ സർക്കാർ ചൂണ്ടിക്കാട്ടി . ടിബറ്റ് കൈപ്പത്തിയാണെങ്കിൽ ലഡാക്ക് , നേപ്പാൾ , ഭൂട്ടാൻ , സിക്കിം , അരുണാചൽ പ്രദേശ് എന്നിവയാണ് വിരലുകൾ. ഇതെല്ലാം പിടിച്ചടക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ടിബറ്റൻ സർക്കാർ ആരോപിച്ചു.

Tags: Nepal-ChinaSharma Oli
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies