ലണ്ടന്‍: സ്വന്തം ആരാധകരേക്കാള്‍ ലിവര്‍പൂളിന് ആഹ്ലാദം പകര്‍ന്നുകൊണ്ട് ചെല്‍സിക്ക് മികച്ച ജയം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പ്രതാപകാലം ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് ചെല്‍സി പുറത്തെടുത്തത്.ഒന്നിനെതിരെ രണ്ടുഗോളു കള്‍ക്കാണ് ചെല്‍സി ജയിച്ചത്. ലീഗില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് അവസാന ഘട്ടത്തെ ജയം വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണ്. സീണണ്‍ പൂര്‍ത്തിയാകാന്‍ അധിക സമയമില്ലെങ്കിലും മുന്‍നിര ടീമായി ലീഗ് പൂര്‍ത്തിയാക്കാനാകുന്ന സന്തോഷമാണ് ചെല്‍സിക്കുള്ളത്.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ സ്വന്തം തട്ടകത്തില്‍ ചെല്‍സി ആദ്യഗോള്‍ നേടി. 36-ാം മിനിറ്റില്‍ പുലിസിച്ചാണ് ഗോളടിച്ചത്. തുടര്‍ന്ന് രണ്ടാം പകുതിയുടെ 55-ാം മിനിറ്റില്‍ ഡീ ബ്രൂണേ മാഞ്ചസ്റ്റര്‍ സിറ്റിക്കായി മറുപടി ഗോള്‍ നേടി സമനില പിടിച്ചു. ഇതിനിടെ ഫെര്‍ണാണ്ടീന്യോ ചുവപ്പുകാര്ഡുകണ്ടതോടെ കിട്ടിയ പെനാല്‍റ്റി ചെല്‍സി മുതലാക്കി വില്ലിയനാണ് ചെല്‍സിക്ക് വിജയഗോള്‍ സമ്മാനിച്ചത്. പോയിന്റ് നിലയില്‍ ലെസ്റ്റര്‍ സിറ്റിയോട് ഇനി ഒരു പോയിന്റ് മാത്രം പുറകില്‍ 54 പോയിന്റുമായിട്ടാണ് ചെല്‍സി നില്‍ക്കുന്നത്. ലീഗിലെ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ ബേണ്‍ലി 1-0ന് വാട്ടഫോഡിനേയും ആഴ്സണല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സതാംപ്ടണേയും തോല്‍പ്പിച്ചു.