മലപ്പുറം: മലപ്പുറത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. ഇന്ന് 47 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും മലപ്പുറത്താണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായ ഇന്ന് 102 പേര് രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. 15 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.