740 മീറ്റർ ദൈർഘ്യമുള്ള ദുബായ് ക്രീക്ക് ഹാർബറിലേക്കുള്ള പുതിയ പാലം റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി സഞ്ചാരത്തിനായി തുറന്നു കൊടുത്തു.രണ്ട് ഭാഗത്തേക്കും 3 വരികൾ വീതമുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 7500 വാഹനങ്ങൾക്ക് കടന്നുപോകാനാകും.2022 അവസാനത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഷെയ്ഖ് റാഷിദ് ബിൻ സഈദ് ക്രോസിങ് വികസന പദ്ധതിയുടെ ഭാഗമായായി ഉള്ളതാണ് പുതിയ പാലം.വിപുലീകരണം പൂർത്തിയായാൽ ഷെയ്ഖ് സായിദ് റോഡ്, ദുബായ്–അൽ ഐൻ റോഡ് എന്നിവയ്ക്കിടയിലെ സഞ്ചാര സമയം 8 മുതൽ 22 മിനിറ്റ് വരെ കുറയും.നാദ് അൽ ഹമാർ സ്ട്രീറ്റ്, റാസൽഖോർ റോഡ് ഇന്റർസെക്ഷൻ എന്നിവയുടെ വികസനത്തിന് കൂടി ഷെയ്ഖ് റാഷിദ് ബിൻ സഇദ് പദ്ധതി ഗുണകരമാകും.3 വരികളുള്ള പുതിയ പാലം ദുബായ് ക്രീക്ക്, ദുബായ് ക്രീക്ക് ഹാർബർ എന്നിവിടങ്ങളിലേയ്ക്കുള്ള ദുബായ്–അൽ ഐൻ റോഡ്, അൽ ഖായിൽ റോഡുകളെ ബന്ധിപ്പിക്കാനും സഹായകരമാണ്.