ടെക്സാസ്: അമേരിക്കയക്ക് വന്‍ ഭീഷണിയായി വന്‍ പൊടിക്കാറ്റായ ഗോഡ്സില വ്യാപിക്കുന്നു. സഹാറാമരുഭൂമിയില്നിന്നും ഉയര്‍ന്ന കാറ്റാണ് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അന്തരീക്ഷത്തെ മൂടുന്നത്. 5000 മൈലുകള്‍ താണ്ടിയാണ് ഗോഡ്സിലാ പൊടിക്കാറ്റ് നീങ്ങുന്നതെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഫ്ലോറിഡയേയും ടെക്സാസിനേയും ബാധിക്കുന്ന വിധമാണ് കാറ്റിന്റെ ദിശരൂപം കൊണ്ടിരിക്കുന്നത്.
അമേരിക്കയുടെ നഗരപ്രദേശങ്ങളെ ബാധിക്കാനിടയുള്ള പൊടിക്കാറ്റ് നാസയുടെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അത്ലാന്റിക് സമുദ്രം താണ്ടിയാണ് പൊടിക്കാറ്റ് അമേരിക്കയിലേക്ക് കടന്നിരിക്കുന്നത്. ആകെ 3500 മൈല്‍ നീളത്തിലുള്ള പൊടിപടലം കരീബിയന്ട കടലും മെക്സിക്കന്‍ ഉള്‍ക്കടലും താണ്ടിയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
കനത്ത പൊടിയടങ്ങിയ കാറ്റാണ് ഗോഡ്സില. മരുഭൂമിയില്‍ രൂപം കൊള്ളുന്ന ശക്തമായ ചുഴലിയാണ് മണലിനെ വലിച്ചെടുക്കുന്നത്. ഉണങ്ങിയ മണല്‍ അതേപടി ആകാശത്തിലൂടെ സഞ്ചരിക്കുന്നതാണ് ഗോഡ്സിലാ എന്ന പേരില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത് ഇത്രയധികം ഉണങ്ങിയ മണലുകള്‍ നിറഞ്ഞകാറ്റ് ആദ്യമായിട്ടാണെന്നും നാസ മുന്നറിയിപ്പു നല്കുന്നു. ഒരാഴ്ച ഈ പൊടിപടലം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നാണ് സൂചന. കനത്ത അന്തരീക്ഷ മലിനീകരണത്തിനും ശ്വാസതടസ്സത്തിനും കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിമാനങ്ങളുടെ യാത്രകള്‍ക്കും അന്തരീക്ഷത്തിലെ പൊടി ബാധിക്കാനിടയുണ്ടെന്നും നാസ മുന്നറിയിപ്പില്‍ പറയുന്നു.