യു.എ.ഇയിലെ ആശുപത്രികൾ കൊറോണ മുക്തമായതോടെയാണ് സാധാരണ രോഗികൾക്ക് പരിശോധന സൗകര്യം ആരംഭിച്ചിരിക്കുന്നത്.
രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണു ചികിത്സ ലഭ്യമാകുക.കൊറോണ മുക്തമായ ആശുപത്രികളിലാണ് സാധാരണ രോഗികൾക്ക് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഒരേസമയം 2 പേർക്കു മാത്രമേ പ്രവേശനമുള്ളൂ. സന്ദർശകർക്ക് മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്.അതേസമയം യുഎഇയിലെ ആശുപത്രികളിൽ കൊറോണ ബാധിതർ ഒഴിഞ്ഞു തുടങ്ങി.അബുദാബിയിൽ മാത്രം11 സ്വകാര്യ ആശുപത്രികൾ കൊറോണ മുക്തമായി. അൽഐനിലെയും വിവിധ ആശുപത്രികളിൽ കൊറോണ രോഗികളില്ല. ഫീൽഡ് ആശുപത്രികളിലും രോഗികളൊഴിയുകയാണ്.
തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മുസഫ മേഖല കൊറോണ മുക്തമായി.അൽ ദഫ്ര മേഖലയിലെ എല്ലാ ആശുപത്രികളും കൊറോണ മുക്തമായതായി എമിറേറ്റ്സ് മീഡിയാ ഓഫീസ് അറിയിച്ചു. മദീനത്ത് സായിദ്, ഗായതി, ദാൽമ, അൽ സില, അൽ മർഫാ, ലിവ, റുവൈസ് എന്നിവിടങ്ങളിലാണ് അൽ ദഫ്രയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളുള്ളത്.മറ്റ് എമിറേറ്റുകളിലും കോറോണയിൽ നിന്നും സുഖം പ്രാപിച്ച് ആശുപത്രി വിടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് . ചികിത്സ തേടി.ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.