യാത്രാവിലക്ക് നിലനിൽക്കുന്ന അബുദാബി എമിറേറ്റിലേക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് പ്രവേശിക്കാൻ അനുമതി. അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ 48 മണിക്കൂറിനിടെ നെഗറ്റീവ് പരിശോധനഫലം ലഭിച്ചവരായിരിക്കണമെന്ന് ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. നാഷണൽ സ്ക്രീനിങ് പദ്ധതിയുടെ ഭാഗമായി അംഗീകൃത ആശുപത്രികളിൽ നിന്നോ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നോ നടത്തിയ പരിശോധനഫലമാണ് ആവശ്യം. ഇത് അൽ ഹൊസൻ ആപ്പിലോ, മൊബൈൽ സന്ദേശമായോ ലഭിച്ചതാവണം. എന്നാൽ അബുദാബിയിലുള്ളവർക്ക് മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നതിന് കൊറോണ പരിശോധന ഫലം ആവിശ്യമില്ല.ഇതോടൊപ്പം അബുദാബിക്ക് പുറത്തുള്ള തൊഴിലാളികൾ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.