മലപ്പുറം: അന്ധതയെ തോല്‍പ്പിച്ച് എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടി ഹാറൂണ്‍ കരീം ടി കെ. മലപ്പുറം ജില്ലയിലെ ജി എച്ച് എസ് മങ്കട സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഹാറൂണ്‍. എല്ലാ പരീക്ഷകളും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സ്ക്രൈബിന്റെ സഹായമില്ലാതെ എഴുതിയാണ് ഹാറൂണ്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുകളാണ് ഹാറൂണ്‍ നേടിയത്. എസ് എസ് എല്‍ സി പരീക്ഷ ഫലത്തിന്റെ ഔദ്യോദിക പ്രഖ്യാപനത്തിനിടെ ഹാറൂണിന്റെ വിജയം വിദ്യാഭ്യാസമന്ത്രി പരാമര്‍ശിക്കുകയും ചെയ്തിരുന്നു. കാഴ്ച ശക്തിയില്ലാത്ത ഹാറൂണ്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പരീക്ഷ പൂര്‍ത്തിയാക്കിയത്.
ഇന്‍വിജിലേറ്റര്‍ വായിച്ചുകൊടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പ് ചെയത് അവ പ്രിന്റ് ചെയ്ത് മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ക്കൊപ്പം നല്‍കുകയായിരുന്നു ഹാറൂണ്‍ ചെയ്തത്. പരീക്ഷയെഴുതാന്‍ ഹാറൂണിന് വേണ്ടി ജി.എച്ച്.എസ്.മങ്കട സ്കൂളില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
കാഴ്ച ശക്തി ഇല്ലെങ്കിലും സാധാരണ സ്കൂളില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിക്കാനാണ് ഹാറൂണ്‍ ശ്രമിച്ചത്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പഠനം മുന്നേറിയപ്പോള്‍ അധ്യാപകരും കൂടെനിന്നു. ഒടുവില്‍ പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതിയും നല്‍കിയതോടെ അത് ചരിത്രത്തില്‍ ഇടം നേടി.സാധിക്കില്ല എന്ന് പറഞ്ഞ് മാറി നില്ല്ക്കുന്നതിലല്ല പരിശ്രമിക്കുന്നതിലാണ് കാര്യമെന്നാണ് ഹാറൂണിന്റെ വിജയസമവാക്യം.