മലപ്പുറം : കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയില്‍ മലപ്പുറം. ഇതിനോടകം തന്നെ 500 ലധികം പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. 517 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായാണ് കണക്കുകള്‍. ഇതില്‍ 269 പേര് രോഗമുക്തി നേടി.
ജില്ലയില്‍ ഇന്ന് മാത്രം 32 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 244 ആയി ഉയര്‍ന്നു. സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം വര്‍ദ്ധിക്കുന്നതും ജില്ലയില്‍ ആശങ്ക ഇരട്ടിയാക്കുന്നു.
കൊറോണ ബാധിതരുടെ എണ്ണവും, സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനവും വര്‍ദ്ധിക്കുന്നത് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ന് മാത്രം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരന് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. അതേസമയം 269 പേര് രോഗമുക്തി നേടിയതിന്റെ നേരിയ ആശ്വാസവും ജില്ലയിലെ ആരോഗ്യവകുപ്പിനുണ്ട്.