മിലാന് : സീരി ഏയില്‍ യുവന്റസിന് വീണ്ടും ജയം. റൊണാള്‍ഡോയുടേയും ഡീ ബാലയുടെയും മികവിലാണ് യുവന്റസ് 3-1ന് ജെനോയക്കെതിരെ അനായാസ ജയം നേടിയത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം നാലുപോയിന്റുകളുടെ വ്യത്യാസത്തില്തന്നെ യുവന്റസ് നിലനിര്‍ത്തിയിരിക്കുകയാണ്. 25 ലീഗ് മത്സരങ്ങളിലായി സീസണിലെ തന്റെ 24-ാം ഗോളും റൊണാള്‍ഡോ ഇന്നലെ നേടി.
ഗോള്‍ രഹിത ആദ്യപകുതിയ്ക്ക് ശേഷമാണ് യുവന്റസ് നിര എതിരാളികളുടെ കോര്‍ട്ടില്‍ നിറഞ്ഞാടിയത്. പൊലോ ഡീ ബാലയുടെ മികച്ച ഗോളാണ് കളിക്കളത്തെ ഉണര്‍ത്തിയത്.50-ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. തുടര്‍ന്നാണ് 6 മിനിറ്റിനുള്ളില്‍ 25 വാരയകലത്തില് നിന്നും റൊണാള്‍ഡോയുടെ മനോഹരമായ ഗോളും വലയിലായി. ജയം ആധികാരി കമാക്കിക്കൊണ്ട് മൂന്നാമത്തെ ഗോള്‍ 73-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയും നേടിയപ്പോള്‍ ജെനോയക്കു വേണ്ടി ആന്ദ്രിയ പിനാമോന്റിയാണ് 76-ാം മിനിറ്റിലെ ആശ്വാസഗോള്‍ നേടിയത്.
സ്പാനിഷ് ലീഗില്‍ ലയണല്‍ മെസ്സിയെന്ന താരം 700 ഗോളുകള്‍ തികച്ച രാവിലാണ് ശക്തനായ എതിരാളിയായ റൊണാള്‍ഡോയും സീസണില്‍ മുന്നേറിയിരിക്കുന്നത്. മെസ്സിയേക്കാള്‍ 26 ഗോളുകള്‍ അധികം നേടിനില്ക്കുകയാണ് റൊണാള്‍ഡോ. കരിയറില്‍ 726 ഗോളുകളാണ് റൊണാള്‍ഡോയുടെ കണക്കിലുള്ളത്. ജയത്തോടെ 29 കളികളിലായി യുവന്റസ് സീരി ഏയില്‍ 72 പോയിന്റുകളോടെ മുന്നിലാണ്. തൊട്ടുപുറകില്‍ 68 പോയിന്റുകളുമായി ലാസിയോ ആണുള്ളത്. ഇന്റര്‍ മിലാന് 61 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്. ആത്ലാന്റയും എ.സി.റോമയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.