യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊറോണ നെഗറ്റീവ് പരിശോധനാഫലം ആവശ്യമില്ലന്ന് ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.എന്നാൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന 12 വയസിന് മുകളിലുള്ളവർ 48 മണിക്കൂറിനിടെ നെഗറ്റീവ് പരിശോധനഫലം ലഭിച്ചവരായിരിക്കണം.ജനങ്ങളുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കാൻ തീരുമാനം ഉദ്ദേശിക്കുന്നില്ലെന്നും സുരക്ഷയാണ് പ്രധാനമെന്നും വകുപ്പ് വ്യക്തമാക്കി.അബുദാബി എമിറേറ്റിലെ കൊറോണ പരിശോധനകൾ പൂർത്തീകരിക്കുന്നതിന് ഭാഗമായിട്ടായിരുന്നു പരിശോധനാ ഫലം നിർബന്ധമാക്കിയിരിക്കുന്നത്.അത്യാവിശ്യ കാര്യങ്ങൾക്കല്ലാതെ ആരും എമിറേറ്റ് വിട്ടുപോകരുതെന്നും അധികൃതർ നിർദ്ദേശിച്ചു.അബുദാബിയിൽ പ്രവേശിക്കുന്നതിന് നാഷണൽ സ്ക്രീനിങ് പദ്ധതിയുടെ ഭാഗമായി അംഗീകൃത ആശുപത്രികളിൽ നിന്നോ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നോ നടത്തിയ പരിശോധനഫലമാണ് ആവശ്യം. ഇത് അൽ ഹൊസൻ ആപ്പിലോ, മൊബൈൽ സന്ദേശമായോ ലഭിച്ചതാവണം. എന്നാൽ അബുദാബിയിലുള്ളവർക്ക് മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നതിന് കൊറോണ പരിശോധന ഫലം ആവിശ്യമില്ല.ഇതോടൊപ്പം അബുദാബിക്ക് പുറത്തുള്ള തൊഴിലാളികൾ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.