റിയാദ് : സൗദി അറേബ്യയിൽ 3992 കൊറോണ കേസുകളും 1994 പേർ രോഗമുക്തി നേടിയതും പുതുതായി റിപ്പോർട്ട്
ചെയ്തതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 194225 രോഗമുതരാവർ 132760 കടന്നു. 49 മരണങ്ങൾ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. ഇതോടെ മരണസംഖ്യ 1698 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2272 പേരുടെ നില ഗുരുതരമാണ്.
റിയാദിൽ 401, ദമ്മാമിൽ 283, ഹുഫോഫിൽ 229, മക്കയിൽ 198 എന്നിങ്ങനെയാണ് കൂടുതലായി കൊറോണ സ്ഥിരീകരിച്ച പ്രദേശങ്ങൾ. രാജ്യത്തൊട്ടാകെയുള്ള നഗരങ്ങളിലും പ്രവിശ്യകളിലുമാണ് മറ്റ് കേസുകൾ കണ്ടെത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.