പെരുന്തച്ചന്റെ വാക്ക് ഫലിച്ചു ; അച്ഛനേക്കാൾ പ്രശസ്തനായ മകൻ വാഴുന്ന കൊട്ടാരക്കര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

പെരുന്തച്ചന്റെ വാക്ക് ഫലിച്ചു ; അച്ഛനേക്കാൾ പ്രശസ്തനായ മകൻ വാഴുന്ന കൊട്ടാരക്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 11:13 am IST
FacebookTwitterWhatsAppTelegram

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവനും , പാർവ്വതിയുമാണെങ്കിലും ഇവിടുത്തെ ഉപദേവതാ ആയ മഹാഗണപതിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത് .  അച്ഛനെക്കാൾ പ്രശസ്തനായ മകൻ വാഴുന്ന കൊട്ടാരക്കര .

ഇവിടത്തെ ഗണപതി പ്രതിഷ്ഠയെക്കുറിച്ചു രണ്ടു ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. പണ്ട്  രണ്ട് ശിവക്ഷേത്രങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത് . കിഴക്കേക്കരയും , പടിഞ്ഞാറ്റിൻ കരയും .  പടിഞ്ഞാറ്റിൻ‌കര ക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുന്തച്ചനായിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാവിൻ തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അതുമായി അദ്ദേഹം പടിഞ്ഞാറ്റിൻ‌കര ക്ഷേത്രത്തിലെ പൂജാരിയെ സമീപിച്ചു .

ശിവപ്രതിഷ്ഠയ്‌ക്കൊപ്പം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. ഗണപതി വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാമോ എന്ന് തിരുമേനിയോട് ചോദിക്കുകയും , പ്രതിഷ്ഠിക്കാം എന്ന് തിരുമേനി സമ്മതിക്കുകയും ചെയ്തു.

കിഴക്കോട്ടു ദർശനമായി ശിവനും പടിഞ്ഞാറു ദർശനമായി പാർവതിയും ഇരിക്കുന്നതിനാൽ, തിരുമേനി ഗണപതി വിഗ്രഹത്തെ തെക്കോട്ടു ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ബാലഗണപതി എന്ന സങ്കല്പത്തിലാണ് തച്ചൻ വിഗ്രഹം നിർമ്മിച്ചത്. അതിനാൽ തന്നെ തച്ചൻ തിരുമേനിയോട് ഉണ്ണിഗണപതിക്ക്‌ വിശക്കുന്നുണ്ടാവും അതിനാൽ എന്താണ് നേദ്യം എന്ന് ചോദിച്ചു. കൂട്ടപ്പം” എന്ന് പൂജാരി മറുപടി നൽകി . ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ “ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും” എന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു. തച്ചൻ പറഞ്ഞപോലെ തന്നെ ഇന്ന് ഗണപതിയുടെ നാമത്തിലാണ് ലോകമെമ്പാടും ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഇന്നും ക്ഷേത്രത്തിൽപ്രധാന വഴിപാട് ഈ ഉണ്ണിയപ്പം തന്നെയാണ്, അതുണ്ടാക്കുന്നതോ ഉണ്ണിഗണപതിയുടെ മുന്നിൽ വെച്ച് തന്നെ. ഇവിടുത്തെ ഉണ്ണിയപ്പ നേദ്യത്തിന് ഒരു പ്രത്യേക രുചിയാണ്. മൃദുവായ ഉണ്ണിയപ്പത്തിന് മുകളിൽ പഞ്ചസാര തൂവിയാണ് കിട്ടുന്നത്. ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും അറിയാതെ കഴിച്ചു പോകുന്നത്ര സ്വാദ്  . ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ചേരുവകൾ അരിപ്പൊടി, ശർക്കര,ഏലക്ക, ചുക്ക്, പാളയങ്കോടൻ പഴം, തേങ്ങ , നെയ്യ് എന്നിവയാണ്.

ഉദയാസ്തമന പൂജ ഇവിടെ വളരെ പ്രധാനമാണ്. ഇഷ്ടകാര്യസാധ്യത്തിനാണ് ഭക്തർ ഉദയാസ്തമന പൂജ നടത്തുന്നത് . വഴിപാട് നടത്തുന്ന ദിവസങ്ങളിൽ ഉദയം മുതൽ അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കുകയും ,അത് വഴിപാട് നടത്തുന്ന ഭക്തർക്ക് പ്രസാദമായി നൽകുകയും ചെയ്യുന്നു. സർവ്വ വിഘ്നങ്ങളും തീർക്കുന്ന ഉണ്ണിഗണപതി ഭക്തർക്കായി കരുതി വയ്‌ക്കുന്ന മധുരം അതാണ് ഭക്തർക്ക് ഈ കൂട്ടപ്പം .

 

Tags: TemplesTemples in Keralakerala templesGanapathy Temple
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies