ഇസ്ലാമാബാദ് : ഇസ്ലാമാബാദില് ഹിന്ദു ക്ഷേത്രങ്ങള്‍ പണിയാനുള്ള തീരുമാനത്തെ എതിര്‍ത്ത് പാകിസ്താന് നേതാവ്. പഞ്ചാബ് അസ്സംബ്ലി സ്പീക്കറും, മതമൗലികവാദിയുമായ ചൗധരി പര്‍വേസ് ഇലാഹിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇസ്ലാമാബാദില് ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണെന്ന് ഇലാഹി പറഞ്ഞു.
ഇസ്ലാമാബാദില് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ ഒരു പ്രാദേശിക അഭിഭാഷകന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇലാഹിയുടെ പ്രതികരണം.
ഇസ്ലാംമത വിശ്വാസികള്‍ക്കായി രൂപം കൊണ്ട രാജ്യമാണ് പാകിസ്താന്. അത്തരമൊരു രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇസ്ലാം മതത്തിന് എതിരാണ്.
ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് മദീനയ്ക്ക് അപമാനമാണ്. ക്ഷേത്ര നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നും ഇലാഹി പറഞ്ഞു.
ഇസ്ലാമാബാദില് ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹിന്ദുക്കള്‍ക്കായി സയ്ദ്പൂരില് ഒരു ക്ഷേത്രം ഉണ്ടെന്നും അതിനാല്‍ മറ്റൊരു ക്ഷേത്രത്തിന്റെ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ അഭിഭാഷകന് പറയുന്നു.