പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനം: അതീവരഹസ്യം കാത്തുസൂക്ഷിച്ചത് ഡോവലിന്റെ നേതൃത്വത്തില്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനം: അതീവരഹസ്യം കാത്തുസൂക്ഷിച്ചത് ഡോവലിന്റെ നേതൃത്വത്തില്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2020, 11:38 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെ ദേശീയ മാദ്ധ്യമങ്ങള്‍. നിരന്തരം പ്രതിരോധ രംഗത്തെ എല്ലാവാര്‍ത്ത കളും കൊടുക്കുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും മനസ്സിലാകാത്ത വിധം യാത്ര ആസൂത്രണം ചെയ്തത് അജിത് ഡോവലിന്റെ ബുദ്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . സംയുക്ത സൈനിക മേധാവിയും കരസേനാ മേധാവിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രമാണ് നരേന്ദ്രമോദി ലഡാക്കിലെത്തും എന്ന വിവരം മുന്‍കൂട്ടി അറിഞ്ഞത്.

ലഡാക്കിലെ 14 കോര്‍പ്‌സിന്റെ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രത്തില്‍ത്തന്നെ ഹെലികോപ്റ്റ റില്‍ വന്നിറങ്ങിയതും സേനാംഗങ്ങളെ ആവേശഭരിതരാക്കി. ലേയിലെ നിമു മേഖല കരസേനയുടെ ലഡാക്കിലെ ഏറ്റവും ശക്തമായ താവളങ്ങളിലൊന്നായതിനാലാണ്  അത് തിരഞ്ഞെടുക്കാന്‍ കാരണമെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക മേധാവിയോട് പ്രധാനമന്ത്രിയുടെ പദ്ധതി പറഞ്ഞതും പൂര്‍ണ്ണമായ യാത്രാ സംവിധാനം കൈകാര്യം ചെയ്തതും അജിത് ഡോവല്‍ നേരിട്ടാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ അമിത് ഷാക്കൊപ്പം ഏറ്റവും നിര്‍ണ്ണായകമായി തീരുമാനം നടപ്പാക്കുന്നതില്‍ ഡോവലിനുള്ള വൈദഗ്ധ്യം വീണ്ടും തെളിയിക്കപ്പെട്ടതായും ദേശീയ മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ സൈനികര്‍ക്ക് ആത്മവിശ്വാസവും ബീജിംഗ് ഭരണകൂടത്തിന് ആശങ്കയും സൃഷ്ടിക്കാന്‍ ഏതാനും നിമിഷമേ വേണ്ടിവന്നുള്ളു. ലഡാക്കില്‍ നരേന്ദ്രമോദി ചെന്നിറങ്ങിയതിന് ശേഷം മാത്രം വാര്‍ത്താ മാദ്ധ്യമങ്ങളെ അറിയിച്ചതും ഡോവലിന്റെ നിര്‍ദ്ദേശപ്രകാരമാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയം വിവരം അറിയിച്ചതോടെ അന്താരാഷ്‌ട്രമാദ്ധ്യമങ്ങളും പ്രധാനമന്ത്രിയുടെ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ ഏറ്റെടുത്തു. ഇന്ത്യയിലെ ചൈനീസ് എംബസി വഴി വിവരം അറിഞ്ഞ ബീജിംഗിന്റെ പ്രസ്താവന മണിക്കൂറുകള്‍ക്കുള്ളില്‍ വന്നതും ഇന്ത്യയുടെ ജാഗ്രത വെളിവാക്കുന്ന സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

Share4603
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies