ആലുവ: കൊറോണ ആശങ്കയെ തുടർന്ന് ആലുവ മാർക്കറ്റ് പൂർണ്ണമായും അടച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവർ മാർക്കറ്റ് സന്ദർശിച്ചതിനെ തുടർന്നാണ് അടച്ചത്. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പോയിട്ടുള്ളവർ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, എറണാകുളം ജില്ലയിൽ ആശങ്ക വർദ്ധിക്കുകയാണ്. ഇന്നലെ 13 പേർക്കാൻ ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ ആലുവയിലെ ഓട്ടോ ഡ്രൈവറടക്കം 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നത്.
കൊച്ചി നഗരത്തിലെ മാത്രം 10 പ്രദേശങ്ങൾ കൂടി പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ പോലീസ് പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.