വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗവേഷകര്‍. വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്ന് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
32 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് കൊറോണ വായുവിലൂടെ പകരുമെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ സാധാരണ മാസ്കുകള്‍ ഉപയോഗിക്കുകയും കൈ കഴുകുകയും ചെയ്യുന്നതിലൂടെ മാത്രം ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. വായുവില്‍ തങ്ങി നില്ക്കുന്ന ദ്രവകണങ്ങളിലൂടെ കൊറോണ പകരുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
വായുവിലൂടെ വൈറസ് പടരുമെന്നതിനുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടനക്ക് ഗവേഷകര്‍ കത്തയച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ സ്ഥലങ്ങളിലൂടെ രോഗം പടരുന്നത് വായുവിലെ ദ്രവകണങ്ങളിലൂടെയാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.