വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്കും ലോകത്തിനും വലിയ നാശമാണ് ചൈനവരുത്തിയത്. വൈറസ് വ്യാപനം രഹസ്യമാക്കിവെച്ച് ചൈന ലോകത്തെ ചതിച്ചു. കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കാന്‍ വഴിയൊരുക്കിയതിന്റെ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപ് ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.189 രാജ്യങ്ങളില്‍ കൊറോണ വ്യാപിക്കാന്‍ കാരണം ചൈനയാണെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെയും കൊറോണ വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത് വന്നിരുന്നു. ചൈനയുടെ കഴിവില്ലായ്മയാണ് കൊറോണ വൈറസ് ബാധിച്ച് ലോകമെമ്പാടുമുള്ള ജനങ്ങള്‍ മരിക്കാന്‍ കാരണമെന്നാണ് ട്രംപ് ആരോപിച്ചത്. അതേസമയം ആരോപണങ്ങളെല്ലാം ചൈന തുടര്‍ച്ചയായി നിഷേധിക്കുകയാണ് . വൈറസ് വ്യാപനം മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. അമേരിക്ക ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് വൈറസിനെ കൂട്ട് പിടിക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.കൊറോണ ഏറ്റവുമധികം വ്യാപിച്ച രാജ്യമാണ് അമേരിക്ക. 28 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊറോണ ബാധിച്ചത്. ഇതില്‍ 1.2 ലക്ഷം ആളുകള്‍ മരണപ്പെടുകയും ചെയ്തു.