ഉത്തര്‍കാശി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ വ്യോമസേന നിരീക്ഷണം ശക്തമാക്കിയതായി സൂചന. ചര്‍ച്ചകളെ തുടര്‍ന്ന് ഗാല്‍വാന്‍ താഴ്‌വരയില്‍ നിന്നും ചൈനയുടെ പിന്മാറ്റം തീരുമാനിച്ചെങ്കിലും വ്യോമസേനയുടെ കനത്ത നിരീക്ഷണം അനിവാര്യമായി രിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നേപ്പാളിനേയും പാകിസ്താനേയും ഉപയോഗപ്പെടുത്തുന്ന ചൈനയുടെ ഏതു നീക്കവും സംശയകരമാണെന്ന നിലപാടാണ് വ്യോമസേനക്കുള്ളത്. ഉത്തരകാശീ മേഖലയില്‍ രാത്രിയും പകലും വെളുപ്പിനും വ്യോമസേനയുടെ ആക്രമണ ക്ഷമതയുള്ള അപ്പാഷെ ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരേ സമയം നാലു സൈനികര്‍ക്ക് യാത്രചെയ്ത് നിരീക്ഷണവും അടിയന്തിര സാഹചര്യത്തില്‍ ആക്രമിക്കാനാകുന്ന അത്യാധുനിക സംവിധാനവുമാണ് അപ്പാഷെയുടെ പ്രത്യേകത.
വ്യോമസേനയുടെ എ.എന്‍-32 കാര്‍ഗോ വിമാനത്തെ ആയുധങ്ങളുമായി ചിന്യാലിസൗര്‍ എയര്‍സ്ട്രിപ്പില്‍ ഇറക്കിയ സേന ഒരു എം.17 ഹെലികോപ്റ്ററും പ്രദേശത്ത് ഉപയോഗി ക്കുകയാണ്. ഇതിനൊപ്പമാണ് അപ്പാഷെയും മിഗ്-29 യുദ്ധവിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററും അതിര്‍ത്തിയില്‍ സജീവമാക്കിയിരിക്കുന്നത്. മണിക്കൂറുകള്‍ ഇടവിട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇവയെല്ലാം പറത്തിക്കൊണ്ടുളള അതീവ ജാഗ്രതയാണ് രണ്ടു ദിവസമായി നടത്തുന്നത്.















