ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ജമ്മുകശ്മീര്‍ സ്വദേശിയായ ബിലാല്‍ അഹമ്മദ് കുച്ചേയ് ആണ് അറസ്റ്റിലായത്. 40 സി ആര് പി എഫ് ജവാന്മാര് വീരമ്യത്യൂവരിച്ച പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ പങ്കാളിയായിരുന്നു ഇയാള്‍. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏഴാമത്തെ അറസ്റ്റാണിത്
2019 ഫെബ്രുവരില്‍ നടന്ന ആക്രമണത്തില്‍ ഭീകരര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ബിലാലാണെന്ന് എന്‍ ഐഎ വ്യക്തമാക്കി. ആക്രമണം നടത്തിയ ഭീകരര്‍ക്ക് താമസിക്കാന്‍ ഇയാള്‍ സ്വന്തം വീട് നല്‍കിയതായും എന്‍ഐഎ കണ്ടെത്തി.
ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് ബിലാല്‍ മൊബൈല്‍ ഫോണ്‍ നല്കിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചാണ് ഭീകരര്‍ പാകിസ്താനിലുള്ള ജെയ്ഷെ മുഹമ്മദ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.